കോട്ടയം : കാട്ടാന അക്രമത്തിൽ പൊറുതി മുട്ടുന്ന സാധാരണക്കാർക്ക് ഒപ്പം നിന്ന് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി എം.പിയ്ക്ക് അഭിനന്ദനവുമായി കേരള കോൺഗ്രസ് എം സംസ്ഥാന സ്റ്റീയറിംഗ് കമ്മറ്റി അംഗം ജോസഫ് ചാമക്കാല. 1964 മുതൽ 2019 വരെ കൃഷിക്കാർക്കൊപ്പം കെഎം മാണി നിന്നു. എന്നാൽ , ഇന്ന് കർഷകർക്കൊപ്പം ജോസ് കെ മാണി നിലകൊള്ളുകയാണ്. വന്യജീവികളുടെ അക്രമം മൂലം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയിൽ കക്ഷി ചേരുന്നതിന് തീരുമാനമെടുത്ത ജോസ് കെ മാണി എംപിക്ക് അഭിനന്ദനങ്ങൾ അർപ്പിക്കുന്നതായും അദേഹം പറഞ്ഞു.
Advertisements