18 സുഡാൻ യുവതികൾ വഴി 16 കിലോഗ്രാം സ്വര്‍ണ്ണക്കടത്ത്‌;സ്വർണക്കടത്തിന്റെ പ്രധാന സൂത്രധാരൻമാരായ മലയാളി ജ്വല്ലറി ഉടമയും മകനും മുംബൈയിൽ അറസ്റ്റിൽ;പിടിയിലായത് കോഴിക്കോട് സ്വദേശികൾ

മുംബൈ : പത്തു കോടി രൂപ വിലമതിക്കുന്ന 16 കിലോഗ്രാം സ്വർണവുമായി സുഡാൻ സ്വദേശികളായ 18 യുവതികൾ കഴിഞ്ഞ മാസം മുംബൈ വിമാനത്താവളത്തിൽ പിടിയിലായ കേസിൽ ദുബായിൽ ജ്വല്ലറി നടത്തുന്ന മലയാളിയെയും മകനെയും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) അറസ്റ്റ് ചെയ്തു.

Advertisements

കോഴിക്കോട് സ്വദേശി മുഹമ്മദ് അലി, മകൻ ഷഹീബ് എന്നിവരാണ് അറസ്റ്റിലായത്. സ്വർണക്കടത്തിന്റെ പ്രധാന സൂത്രധാരൻമാരാണ് ഇവരെന്നാണ് അന്വേഷണ ഏജൻസി നൽകുന്ന വിവരം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ മാസം 25ന് യുഎഇയിൽ നിന്ന് 3 വിമാനങ്ങളിൽ വ്യത്യസ്ത സംഘങ്ങളായാണ് സ്വർണവുമായി സുഡാൻ സ്വദേശികളായ 18 യുവതികൾ മുംബൈയിൽ വിമാനം ഇറങ്ങിയത്.

അറസ്റ്റിലായ
ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മുഖ്യപ്രതിയായ മലയാളികളെക്കുറിച്ചു വിവരം ലഭിച്ചത്. സ്വർണം കമ്മിഷൻ വ്യവസ്ഥയിൽ കടത്തുന്നവരാണ് സുഡാനിൽ നിന്നുള്ള സ്ത്രീകളെന്ന് ഡിആർഐ സൂചിപ്പിച്ചു. പേസ്റ്റ് രൂപത്തിലും ആഭരണങ്ങളാക്കിയുമാണ് സ്വർണം കടത്തിയിരുന്നത്.

Hot Topics

Related Articles