സ്പോർട്സ് ഡെസ്ക്ക് : പരിശീലകനെന്ന നിലയില്‍ സൂര്യകുമാര്‍ യാദവിന്റെ ഭാവി ശോഭനമാണെന്ന് രവി ശാസ്ത്രി. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ സ്കൈയുടെ ഗംഭീര ഇന്നിങ്സിനു ശേഷം സംസാരിക്കുക ആയിരുന്നു അദ്ദേഹം . സൂര്യകുമാര്‍ കളിക്കുന്ന ഷോട്ടുകള്‍ പഠിപ്പിക്കാന്‍ ആധുനിക കാലത്ത് ഒരു പരിശീലകനും ആവില്ല എന്ന് ശാസ്ത്രി പറഞ്ഞു.
ഞങ്ങള്‍ക്ക് സ്കൈയെ അറിയാം അദ്ദേഹം എത്ര നല്ല താരം ആണെന്നും ഞങ്ങള്‍ക്കറിയാം. അദ്ദേഹം കോച്ചിംഗ് മാനുവലുകള്‍ തിരുത്തിയെഴുതുന്നു. എല്ലാ നിയമങ്ങളും എറിഞ്ഞുടച്ച് ആണ് അവന്റെ ഷോട്ടുകള്‍. അവന് അത് അനായാസം ചെയ്യുകയുമാണ്.” രവി ശാസ്ത്രി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“പരിശീലകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ ഭാവി ശോഭനമാണ്. ആ ഷോട്ടുകള്‍ എങ്ങനെ കളിക്കണമെന്ന് പഠിപ്പിക്കാന്‍ അദ്ദേഹത്തിന് മാത്രമേ കഴിയൂ, കാരണം അത് ചെയ്യാന്‍ അറിയുന്ന മറ്റൊരു ആധുനിക പരിശീലകനില്ല.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.