മോഹൻലാൽ സംവിധായകനാകുന്ന ആദ്യ ചിത്രം ; ബറോസിന് വമ്പൻ അപ്ഡേറ്റുകളുമായി അണിയറ പ്രവർത്തകർ

മൂവി ഡെസ്ക്ക് : മലയാളികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. കേരളക്കരയുടെ നടനവിസ്മയം മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ എന്നത് തന്നെയാണ് അതിന് കാരണം. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവരുന്നത്.

Advertisements

ബറോസ് ഈ വര്‍ഷം തന്നെ റിലീസ് ചെയ്യും. കഴിഞ്ഞ ദിവസം ബിഗ് ബോസ് സീസണ്‍ അഞ്ച് വേദിയില്‍ ദി വാള്‍ട്ട് ഡിസ്‌നി കമ്പനി ഇന്ത്യ പ്രസിഡന്റ് കെ മാധവനും നടന്‍ പൃഥ്വിരാജും ഇക്കാര്യം ഉറപ്പിച്ചിരുന്നു. ലോകോത്തര നിലവാരമുള്ള ചിത്രമാണ് ബറോസ് എന്നാണ് കെ മാധവന്‍ പറഞ്ഞത്. ലാലേട്ടന്റെ ഏറ്റവും വലിയ സ്വപ്നമാണ് ബറോസ് എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ ഷൂട്ടും ഈ വര്‍ഷം ഉണ്ടാകുമെന്നും പൃഥ്വിരാജ് ഉറപ്പിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, ചിത്രം ഓണം റിലീസ് ആയാണ് പ്ലാന്‍ ചെയ്തിരിക്കുന്നതെന്ന് കലാസംവിധായകനായ സന്തോഷ് രാമന്‍ അടുത്തിടെ പറഞ്ഞിരുന്നു. 3 ഡി ചിത്രം ആയതിനാലും ഫാന്‍റസി ആയതിനാലും ഗ്രാഫിക്സിനും ഏറെ പ്രാധാന്യമുള്ള സിനിമയാണിത്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളില്‍ പലതും വിദേശത്താണ് നടക്കുന്നതെന്ന് മോഹന്‍ലാല്‍ നേരത്തെ പറഞ്ഞിരുന്നു.ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്.

Hot Topics

Related Articles