ഇനി ഫോണ്‍ നമ്പര്‍ എളുപ്പം കിട്ടില്ല; സുരക്ഷയ്ക്ക് യൂസര്‍ നെയിം ഫീച്ചറുമായി വാട്‌സ്ആപ്പ്, അറിയേണ്ടതെല്ലാം

ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സാങ്കേതികവിദ്യയുടെ സഹായത്തോടെ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഇതിന്റെ ഭാഗമായി യൂസര്‍ നെയിം ഫീച്ചര്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് വാട്‌സ്ആപ്പ് എന്നാണ് റിപ്പോര്‍ട്ട്.

Advertisements

ഫോണ്‍ നമ്പറിന് പകരം അക്കൗണ്ട് തിരിച്ചറിയാന്‍ പ്രത്യേക യൂസര്‍ നെയിമിനെ ആശ്രയിക്കുന്നതാണ് വരാനിരിക്കുന്ന പുതിയ ഫീച്ചര്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യൂസര്‍ നെയിം തെരഞ്ഞെടുക്കുന്ന സ്ഥിതിയിലേക്ക് വന്നാല്‍, ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കാന്‍ കഴിയുമെന്നാണ് വാട്‌സ്ആപ്പ് കരുതുന്നത്. നിലവില്‍ ഉപയോക്താക്കളുടെ ഫോണ്‍ നമ്പര്‍ വാട്‌സ്ആപ്പ് വഴി എളുപ്പം കണ്ടെത്താന്‍ സാധിക്കും.

ഫോണ്‍ നമ്പറിന് പകരം അക്കൗണ്ട് തിരിച്ചറിയുന്നതിന് യൂസര്‍ നെയിം വരുന്നതോടെ, ഫോണ്‍ നമ്പര്‍ എളുപ്പത്തില്‍ മറ്റുള്ളവര്‍ക്ക് കിട്ടുന്ന അവസ്ഥ ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് വാട്‌സ്ആപ്പിന്റെ കണക്കുകൂട്ടല്‍.

നിലവില്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് ആളെ തിരിച്ചറിയുന്നത്. പകരം മറ്റു സോഷ്യല്‍ മീഡിയകളിലെ പോലെ യൂസര്‍ നെയിം ഉപയോഗിച്ച് ആളെ തിരിച്ചറിയാന്‍ സഹായിക്കുന്ന നിലയിലേക്കാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ പോകുന്നത്.

ഇതിന് പുറമേ യൂസര്‍ നെയിം നല്‍കി മറ്റു ഉപയോക്താക്കളുമായി കണക്ട് ചെയ്യുന്നതിനുള്ള സൗകര്യവും നല്‍കുന്നു. കോണ്‍ടാക്ട് നമ്പര്‍ നല്‍കാതെ യൂസര്‍ നെയിം നല്‍കി കണക്ട് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കുക.

Hot Topics

Related Articles