കോട്ടയം : കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം അതീവ ഗൗരവത്തോട് കാണേണ്ടതാണ്. ഇടതുപക്ഷ സർക്കാർ ഭരണത്തിൽ കയറിയ മുതൽ പവിത്രമായ അധ്യാപക വിദ്യാർത്ഥി ബന്ധം വഷളാകുന്നത് തുടർ കഥയായി മാറിയിരിക്കുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.കേരളത്തിലെ മാനേജ്മെന്റ് കോളേജുകളിൽ രാഷ്ട്രീയ സ്വാതന്ത്ര്യം അനുവദിക്കുന്നതിന് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസം മന്ത്രിക്കും കത്ത് നൽകുമെന്ന് അഭിഷേക് പറഞ്ഞു.
വിദ്യാർത്ഥിയുടെ അകാല വേർപാടിൽ കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതിനോടൊപ്പം ഉത്തരവാദികളെ നിയമത്തിനു മുമ്പിൽ കൊണ്ടുവരേണ്ടതാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.