കോട്ടയം കൊല്ലാട് ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി പഠനോത്സവം നടത്തി 

കൊല്ലാട് : ഡി വൈ എഫ് ഐ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോത്സവം നടത്തി. സി പി എം പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷ് പി. വർഗീസ് ഉദ്ഘാടനം ചെയ്തു. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ബാഗ്, നോട്ട് ബുക്ക് ഉൾപ്പടെയുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. മേഖല പ്രസിഡന്റ്‌ അലക്സ്‌ പി. എസ് അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി മനു പി മോഹൻ സ്വാഗതം പറഞ്ഞു. സി പി എം ഏരിയ കമ്മറ്റി അംഗം പി സി ബെഞ്ചമിൻ, വാർഡ് മെമ്പർ നൈസി മോൾ, കൊല്ലാട് സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ഈ. റ്റി എബ്രഹാം, പി. റ്റി. എ പ്രസിഡന്റ്‌ മെർവ്വിൻ ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു. ഹെഡ് മിസ്ട്രെസ് ജെസ്സി യോഗത്തിന് നന്ദി പറഞ്ഞു.

Advertisements

Hot Topics

Related Articles