ഓവലിൽ വിരിയുക വിജയമോ സമനിലയോ..? അവസാന ദിനം 280 റൺ വിജയലക്ഷ്യവുമായി ഇന്ത്യ അഞ്ചാം ദിനം ഇറങ്ങുന്നു; ലോക ടെസ്റ്റ് ചാമ്പ്യനെ ഇന്നറിയാം

ഓവൽ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇന്ന് അവസാന ദിനം ആരാകും ചാമ്പ്യന്മാരെന്ന് അറിയാം. അവസാന ദിനം 280 എന്ന പടുകൂറ്റൻ സ്‌കോർ പിൻതുടരുന്ന ഇന്ത്യയ്ക്ക് ഇനി ഏഴു വിക്കറ്റുകളാണ് ബാക്കി നിൽക്കുന്നത്. ഒരു ദിവസം ബാക്കി നിൽക്കെ വിജയം ആണോ സമനിലയാണോ എന്ന് ആകാംഷയോടെയാണ് ആരാധകർ. 60 പന്തിൽ 44 റണ്ണുമായി വിരാട് കോഹ്ലിയും, 59 പന്തിൽ 20 റണ്ണുമായി അജിൻകെ രഹാനെയുമാണ് ക്രീസിൽ.

Advertisements

നിലവിൽ മൂന്നു വിക്കറ്റ് പോയിരിക്കുന്ന ഇന്ത്യയ്ക്ക് ആദ്യ സെഷനിൽ പിടിച്ചു നിന്നെങ്കിൽ മാത്രമേ മത്സരത്തിൽ സമനില എങ്കിലും സ്വന്തമാക്കാൻ സാധിക്കു. ബൗൺസും ടേണുമുള്ള പിച്ചിൽ ഇന്ത്യയ്ക്ക് എത്രത്തോളം പിടിച്ചു നിൽക്കാൻ സാധിക്കുമെന്നതിനെ അനിസരിച്ചിരിക്കും മത്സരത്തിന്റെ ഫലം.

Hot Topics

Related Articles