കൊളംബോ : സജീവ ക്രിക്കറ്റില്‍ നിന്ന് മുൻപ് വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. വരാനിരിക്കുന്ന ലങ്കൻ പ്രീമിയര്‍ ലീഗിലെ താരലേലത്തില്‍ റെയ്‌ന രജിസ്റ്റര്‍ ചെയ്‌തു. അടുത്തിടെ ലെജന്‍ഡ് ക്രിക്കറ്റ് ലീഗില്‍ റെയ്‌ന കളിച്ചിരുന്നു.
ഐപിഎല്ലില്‍ എം എസ് ധോണി കഴിഞ്ഞാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ മുഖമായിരുന്ന സുരേഷ് റെയ്‌ന. സിഎസ്കെ ആരാധകര്‍ ചിന്നത്തല എന്നാണ് റെയ്‌നയെ വിശേഷിപ്പിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ റെയ്‌ന ഇക്കഴിഞ്ഞ ഐപിഎല്ലില്‍ കമന്‍റേറ്ററുടെ റോളില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. സജീവ ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ തീരുമാനം പിൻവലിച്ചാണിപ്പോള്‍ മുപ്പത്തിയാറുകാരനായ റെയ്‌ന ലങ്കൻ പ്രീമിയര്‍ ലീഗിലേക്ക് തിരിച്ചെത്തുന്നത്. നാളെ കൊളംബോയില്‍ നടക്കുന്ന താരലേലത്തില്‍ റെയ്‌നയും പേര് രജിസ്റ്റര്‍ ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജൂലൈ മുപ്പത്തിയൊന്നിനാണ് ലങ്കൻ പ്രീമിയര്‍ ലീഗിന് തുടക്കമാവുക. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ നാല് ഐപിഎല്‍ കിരീടനേട്ടത്തില്‍ പങ്കാളിയായിട്ടുള്ള റെയ്‌ന ടീമിനായി 176 കളിയില്‍ നിന്ന് 4687 റണ്‍സെടുത്തിട്ടുണ്ട്. ഒത്തുകളി വിവാദത്തെ തുടര്‍ന്ന് സിഎസ്കെ വിലക്ക് നേരിട്ട രണ്ട് സീസണില്‍ റെയ്‌ന ഗുജറാത്ത് ലയണ്‍സിന്‍റെ നായകനായിരുന്നു. റെയ്‌ന ഐപിഎല്ലില്‍ ആകെ നേടിയത് 5500 റണ്‍സ്. റെയ്‌ന 18 ടെസ്റ്റില്‍ 768 റണ്‍സും 226 ഏകദിനത്തില്‍ 5615 റണ്‍സും 78 ട്വന്‍റി 20യില്‍ 1605 റണ്‍സും ഇന്ത്യക്കായി നേടിയിട്ടുണ്ട്. രാജ്യാന്തര ടി20യില്‍ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യൻ താരവും റെയ്‌നയാണ്.
വിരമിച്ച് കഴിഞ്ഞാല്‍ മാത്രമേ വിദേശ ലീഗുകളില്‍ കളിക്കാന്‍ പാടുള്ളൂ എന്ന ബിസിസിഐയുടെ ചട്ടം പാലിച്ചാണ് റെയ്‌ന ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാനൊരുങ്ങുന്നത്.