കോട്ടയം നഗരമധ്യത്തിൽ ചരക്കുമായെത്തിയ ലോറിയിൽ നിന്ന് ചാക്ക് കെട്ടുകൾ റോഡിൽ വീണു ; ഗതാഗതം തടസപ്പെട്ടു ; നിയന്ത്രണമേറ്റെടുത്ത് പൊലീസ്

കോട്ടയം : കോട്ടയം നഗര മധ്യത്തിൽ ചരക്കുമായെത്തിയ ലോറിയിൽ നിന്ന് ചാക്ക് കെട്ടുകൾ റോഡിൽ വീണത് വൻ ഗതാഗത കുരുക്കിന് കാരണമായി. നാഗമ്പടം ഗുഡ് ഷെഡിൽ നിന്ന് ചരക്കുമായി വന്ന ലോറിയിൽ നിന്നാണ് കയർ അഴിഞ്ഞ് പോയതിനെ തുടർന്ന് ഗോതമ്പ് ചാക്കുകൾ കോട്ടയം നഗരമധ്യത്തിൽ റോഡിൽ വീണത്.

Advertisements

കോട്ടയം എം.സി റോഡിൽ ആകാശപാതയ്ക്ക് സമീപമായിരുന്നു അപകടം. നാഗമ്പടത്തു നിന്നും ചിങ്ങവനത്തേക്ക് പോവുകയായിരുന്നു ലോറി. ആകാശപാതയ്ക്ക് സമീപം എത്തിയപ്പോൾ കയർ കെട്ട് അഴിഞ്ഞതിനെ തുടർന്ന് ചാക്കുകൾ റോഡിലേയ്ക്ക് വീഴുകയായിരുന്നു. ഇതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. പൊലീസെത്തി ചരക്കുകൾ മറ്റൊരു വാഹനത്തിലേക്ക് മാറ്റുവാനുള്ള ശ്രമത്തിലാണ്.

Hot Topics

Related Articles