ഇതുവരെ ആധാർ കാർഡുമായി പാൻ കാര്‍ഡ് ലിങ്ക് ചെയ്തില്ലേ നിങ്ങൾ ! നിങ്ങൾക്കു മുന്നിലുള്ളത് ഇനി നാല് നാൾ മാത്രം

ഡല്‍ഹി : ആധാർ കാർഡുമായി പാൻ കാര്‍ഡ് ലിങ്ക് ചെയ്യാനുള്ള സമയ പരിധി ഇനി അഞ്ചു ദിവസം കൂടി മാത്രം. ഈ മാസം മുപ്പത്തിനകം പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാൻ നിര്‍ജീവമാകും.

Advertisements

2023 ജൂണ്‍ 30 വരെ പാൻ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാമെന്ന് സെൻട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്‌സസ് (സിബിഡിടി) അറിയിച്ചിട്ടുണ്ട്. ഈ കാലാവധിക്കുള്ളില്‍ പാൻ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ പാൻ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാൻ കാര്‍ഡ് നിര്‍ജീവമായാല്‍ നികുതി റീഫണ്ട് അനുവദിക്കില്ല. അസാധുവായ കാലയളവിലെ റീഫണ്ടിനു പലിശയും കിട്ടില്ല. ടിഡിഎസ്, ടിസിഎസ് നികുതികള്‍ ഉയര്‍ന്ന നിരക്കില്‍ ഈടാക്കുകയും ചെയ്യുമെന്നാണ് അറിയിപ്പ്. ആദായനികുതി വെബ്‌സൈറ്റ് അനുസരിച്ച്‌, രജിസ്റ്റര്‍ ചെയ്തവര്‍ക്കുംരജിസ്റ്റര്‍ ചെയ്യാത്ത ഉപയോക്താക്കള്‍ക്കും ഇ-ഫയലിംഗ് പോര്‍ട്ടല്‍ വഴി (www.incometax.gov.in) അവരുടെ ആധാറും പാനും ലിങ്ക് ചെയ്യാൻ കഴിയും.

ഒരു ഇ-ഫയലിംഗ് പോര്‍ട്ടലില്‍ ആധാര്‍-പാൻ ലിങ്കിംഗ് അഭ്യര്‍ത്ഥന സമര്‍പ്പിക്കുന്നതിന് മുമ്ബ് പണം അടയ്‌ക്കേണ്ടതുണ്ട്. 1000 രൂപയാണ് ഒറ്റ ചലാനില്‍ അടയ്‌ക്കേണ്ടത്.
എൻആര്‍ഐകള്‍, ഇന്ത്യയിലെ പൗരന്മാരല്ലാത്ത വ്യക്തികള്‍, 80 വയസ്സിനു മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍, അസം, മേഘാലയ, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ എന്നിവര്‍ക്ക് പാൻ-ആധാര്‍ ലിങ്കിംഗ് ആവശ്യമില്ല.

പാൻ കാര്‍ഡ് ഉടമകള്‍ 1000 രൂപ ഫീസ് അടച്ച്‌ ആധാറുമായി പാൻ ലിങ്ക് ചെയ്യണം. ആധാര്‍ ലിങ്ക് ചെയ്യുന്നതിന് മുൻപ് ഇക്കാര്യങ്ങള്‍ കൂടെ ശ്രദ്ധിക്കണം.

എങ്ങനെ ലിങ്ക് ചെയ്യാം?

1] ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.incometax.gov.in ല്‍ ലോഗിൻ ചെയ്യുക

2] ക്വിക്ക് ലിങ്ക്സ് വിഭാഗത്തിന് താഴെയുള്ള ‘ലിങ്ക് ആധാര്‍’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം.

3] നിങ്ങളുടെ പാൻ നമ്പര്‍ വിശദാംശങ്ങള്‍, ആധാര്‍ കാര്‍ഡ് വിവരങ്ങള്‍, പേര്, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കുക

4] ‘ഞാൻ എന്റെ ആധാര്‍ വിശദാംശങ്ങള്‍ സാധൂകരിക്കുന്നു’ എന്ന ഓപ്‌ഷൻ തിരഞ്ഞെടുത്ത് ‘തുടരുക’ എന്നതില്‍ ക്ലിക്ക് ചെയ്യുക.

5] നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറില്‍, നിങ്ങള്‍ക്ക് ഒറ്റത്തവണ പാസ്‌വേഡ് (OTP) ലഭിക്കും. അത് പൂരിപ്പിക്കുക, സബ്മിറ്റ് ചെയ്യുക

Hot Topics

Related Articles