കുഴിമറ്റം ചിറപ്പുറത്തു വല്യവീട്ടിൽ സി ഐ എബ്രഹാം (കുഞ്ഞു )

കുഴിമറ്റം: ചിറപ്പുറത്തു വല്യവീട്ടിൽ സി ഐ എബ്രഹാം (കുഞ്ഞു- 89 വയസ്സ് : വീട്ട് നമ്പർ 661) നിര്യാതനായി.
കുഴിമറ്റം പള്ളി, പ. പരുമല തിരുമേനിയുടെ നാമത്തിലുള്ള വലിയ കുരിശിൻ തൊട്ടി എന്നിവയുടെ നിർമാണ കമ്മറ്റി അംഗം, പള്ളിയുടെ മുൻ മാനേജിങ് കമ്മറ്റി അംഗം, ചിറപ്പുറത്തു കുടുംബയോഗം കുഴിമറ്റം മുൻ പ്രസിഡണ്ട് എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭൗതീക ശരീരം ജൂലൈ രണ്ട് ഞായറാഴ്ച രാവിലെ 8.30 നു കുഴിമറ്റം പള്ളിയ്ക്ക് സമീപമുള്ള ഭവനത്തിൽ കൊണ്ടുവരുന്നതാണ്. ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഭവനത്തിലെ പ്രാർത്ഥനകൾക്ക് ശേഷം കുഴിമറ്റം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ സംസ്കാരം.
ഭാര്യ: വാകത്താനം വാഴക്കാലയിൽ മറിയാമ്മ എബ്രഹാം
മക്കൾ: സജി സി എബ്രഹാം, ഷൈനി വിജി, ഷാൻ്റി ഷാജി (ഇസ്രായേൽ), ഷൈബി അനിൽ (കുവൈറ്റ്)
മരുമക്കൾ: സിലൂ സജി (പൂച്ചക്കെരിൽ, വെള്ളുത്തുരുത്തി), വിജി പീറ്റർ (മറുതനയിൽ, ചെങ്ങളം), ഷാജി മാത്യു (ഒറ്റപ്ലാക്കൽ, മണർകാട്), അനിൽ ഐപ്പ് (മടുക്കോലിൽ, മല്ലപ്പള്ളി)
കൊച്ചുമക്കൾ: പീറ്റർ എം വിജി, ആനി പീറ്റർ, സാറാ വിജി, അനീറ്റ മേരി സജി, എമി സൂസൻ ഷാജി, ആൻ റേച്ചൽ ഐപ്പ്, അലീന മരിയ സജി, ആരൻ ഇട്ടി ഐപ്പ്

Advertisements

Hot Topics

Related Articles