കേരളത്തിൽ ഫുട്ബോൾ കളിക്കാൻ റെഡിയെന്ന് അർജന്റീന : മെസിയെയും സംഘത്തെയും കാത്ത് കേരളം : കേരളത്തിൽ മത്സരത്തിന് എത്താൻ താല്പര്യം എന്ന് അർജന്റീനയുടെ ടീം മാനേജർമാർ 

തിരുവനന്തപുരം : കേരളത്തിൽ മത്സരത്തിനെത്താൻ താൽപര്യമുണ്ടെന്ന് അർജന്റീനയുടെ ടീം മാനേജർമാർ അറിയിച്ചതായി കായികമന്ത്രി വി. അബ്ദുറഹിമാൻ മനോരമ ന്യൂസിനോടു പറഞ്ഞു. താൽപര്യം അറിയിച്ച് അർജന്റീനയുടെ കത്ത് അടുത്ത ആഴ്ച ലഭിച്ചാൽ ഉടൻ കേരളം തുടർനടപടി ആരംഭിക്കും. 

Advertisements

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനുമായി ആലോചിച്ചാണ് മത്സര കാര്യത്തിൽ കേരളം മുന്നോട്ടു പോകുന്നത്. അർജന്റീന മത്സരം സംഘടിപ്പിക്കുന്നതിന് ഫണ്ട് സ്വരൂപിക്കുന്നതിന് പ്രയാസമുണ്ടാവില്ലെന്നും വി. അബ്ദുറഹിമാൻ പറഞ്ഞു. “ലോകകപ്പിൽ അർജന്റീനയുടെ വിജയം ആരാധകരെ ആവേശം കൊള്ളിച്ചിട്ടുണ്ട്. കേരളത്തിൽ അർജന്റീനയുടെ ഒരു കളിയെന്നതു നമ്മുടെ സ്വപ്നമാണ്. മുഖ്യമന്ത്രി അർജന്റീന എംബസിയിൽ നേരിട്ടുപോയി. കേരളത്തിലെ ആരാധകർ നൽകിയ പിന്തുണയ്ക്ക് അർജന്റീന നന്ദി അറിയിച്ചതിനാലാണ് മുഖ്യമന്ത്രി അവിടെയെത്തി ആശംസകൾ അറിയിച്ചത്. അർജന്റീന കേരളത്ത വരണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചിരുന്നു.”


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മത്സരം നടത്തുകയാണെങ്കിൽ സഹായിക്കാമെന്നൊക്കെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പറയുന്നുണ്ട്. അതിൽ കേരളത്തിന് ഒരു മടിയുമില്ല. അർജന്റീന ടീമിന്റെ മാനേജർമാർ കേരളത്തിലേക്കു ടീമിനു വരാൻ താൽപര്യമുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കും അതിനോട് അനുകൂല നിലപാടാണ്. അർജന്റീന താൽപര്യ പത്രം തന്നാൽ ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾ നടത്തും. മത്സരം നടത്താവുന്ന സ്റ്റേഡിയങ്ങൾ കേരളത്തിലുണ്ട്.”- മന്ത്രി അബ്ദുറഹിമാൻ  പറഞ്ഞു.

Hot Topics

Related Articles