ധാക്ക: മലയാളികളുടേയും കേരളത്തിന്റെ അഭിമാനം വാനോളം ഉയർത്തി ഇന്ത്യക്കുവേണ്ടി ട്വന്റി 20 മത്സരം കളിക്കുന്ന ആദ്യ മലയാളി വനിത താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി വയനാട്ടുകാരി മിന്നു മണി. ബംഗ്ലാദേശിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യൻ പ്ലെയിംഗ് ഇലവനില്‍ മിന്നു മണി ഇടംനേടിയത്.
ടോസ് നേടിയ ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ബൗളിങ് തെരഞ്ഞെടുത്തു. ഏഷ്യൻ ഗെയിംസിന് ഒരുങ്ങാനുള്ള ഇന്ത്യൻ വനിതാ ടീമിന്‍റെ പരമ്ബരയാണിത്. ഹര്‍മൻപ്രീത് കൗറാണ് ഇന്ത്യൻ ക്യാപ്റ്റൻ. പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുള്ളത്. ഇരു ടീമും പതിമൂന്ന് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. പതിനൊന്ന് തവണയും ഇന്ത്യക്കായിരുന്നു ജയം. രണ്ട് കളിയില്‍ ബംഗ്ലാ വനിതകള്‍ ജയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാല് മാസം മുൻപ് നടന്ന ട്വന്റി 20 ലോകകപ്പ് സെമിഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ പരാജയപ്പെട്ട ശേഷമുള്ള ഇന്ത്യയുടെ ആദ്യ മത്സരമാണ്.
ഇന്ത്യ എ ടീമിനായി കളിച്ചിട്ടുള്ള മിന്നു മണി ആദ്യമായാണ് സീനിയര്‍ ടീമില്‍ ഇടം പിടിക്കുന്നത്. ഇടംകൈയൻ ബാറ്ററും വലംകൈ സ്പിന്നറുമാണ്. വനിതാ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി മിന്നു കളിച്ചിരുന്നു. ഐപിഎല്ലില്‍ കളിക്കുന്ന ആദ്യ മലയാളി വനിതാ താരം എന്ന നേട്ടവും മിന്നു സ്വന്തമാക്കിയിരുന്നു.
ട്വന്റി 20 യില്‍ ഇതുവരെ ഇന്ത്യ ബംഗ്ലാദേശിനോട് തോറ്റിട്ടില്ല. മൂന്ന് മത്സരങ്ങളാണ് പരമ്പരയില്‍ ഉള്ളത്.