കോട്ടയം : നദീസംരക്ഷണ പദ്ധതിയുടെ മറവിൽ ആര് എവിടെ മണൽവാരി വിറ്റു എന്ന് വ്യക്തമാക്കണമെന്ന് മീനച്ചിലാർ മീനന്തറയാർ കൊടൂരാർ നദീ സംയോജന പദ്ധതി ചെയർമാൻ അഡ്വ.കെ. അനിൽകുമാർ പറഞ്ഞു. ജനകീയ കൂട്ടായ്മയ്ക്ക് എതിരെ ജില്ലയിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടി പറയുകയായിരുന്നു അദേഹം. പദ്ധതിയ്ക്ക് എതിരെ നിൽക്കുന്നത് രാഷ്ട്രീയം മൂലമാണ്. ആദ്യം മുതൽ തന്നെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പദ്ധതിയ്ക്ക് എതിരെ നിൽക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ആരോപണങ്ങൾ ഉയർന്നത്.
മീനച്ചിലാറിൽ ഒരിടത്തും പദ്ധതിയുടെ പേരിൽ മണൽ വാരിയിട്ടില്ല. എല്ലായിടത്തും മണ്ണ് മാറ്റുക മാത്രമാണ് ചെയ്തത്. ഇത്തരത്തിൽ ഈരാറ്റുപേട്ട മുതൽ മണ്ണ് നീക്കം ചെയ്താൽ മീനച്ചിലാറിന്റെ ഒഴുക്ക് സുഖമമായി മാറും. എന്നാൽ , ചിലർ കയ്യേറ്റക്കാർക്ക് വേണ്ടി രാഷ്ട്രീയത്തിന്റെ ഭാഗമായി പദ്ധതിയെ എതിർക്കുകയാണ് എന്ന് അദേഹം ആരോപിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പദ്ധതിയ്ക്ക് എതിരെ വിജിലൻസിന് പരാതി നൽകിയിട്ടുണ്ട് എന്നാണ് യു ഡി എഫ് പറയുന്നത്. സർക്കാരിന്റെ ഒരു രൂപ ഫണ്ട് ഉണ്ടെങ്കിൽ മാത്രമേ വിജിലൻസിന് കേസെടുക്കാനാവു. പദ്ധതിയ്ക്ക് എതിരെ വ്യാജ ആരോപണം ഉയർത്തിയവർക്ക് എതിരെ കേസ് കൊടുത്തിട്ടുണ്ട്. ഈ പദ്ധതിയ്ക്ക് എതിരെ പ്രചാരണം നടത്തുന്നവർ വിഡ്ഡികളായി മാറി. പദ്ധതിയുടെ അടുത്ത ഘട്ടമായി വേമ്പനാട്ട് കായൽ നവീകരിക്കും. ഇത്തരത്തിൽ സജീവമായി നടക്കുന്ന പദ്ധതിയ്ക്ക് എതിരെയാണ് ഇപ്പോൾ പ്രചാരണം നടക്കുന്നതെന്നും അദേഹം പറഞ്ഞു.