ശ്രീ ഗോകുലം മെഡിക്കൽ കോളേജിന്റെ അംഗീകാരം നിലനിർത്തി നാഷണൽ മെഡിക്കൽ കമ്മീഷന്റെ ഉത്തരവ്

ന്യൂഡൽഹി: ഇന്ത്യയിലെ വ്യവസായ പ്രമുഖൻ ഗോകുലം ഗോപാലൻ ചെയർമാൻ ആയ ശ്രീ ഗോകുലം മെഡിക്കൽ കോളേജിന്റെ അംഗീകാരം നിലനിർത്തി നാഷണൽ മെഡിക്കൽ കമ്മീഷന്റെ ഉത്തരവ്.
അഞ്ചുവർഷം കൂടുമ്പോൾ എല്ലാ മെഡിക്കൽ കോളേജിലും നാഷണൽ മെഡിക്കൽ കമ്മീഷന്റെ പ്രത്യേക സംഘം ഇൻസ്പെക്ഷൻ നടത്തി അവരുടെ നിലവാരം പരിശോധിച്ചു ആണ് അംഗീകാരം കൊടുക്കാറുള്ളത്. തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ദക്ഷിണേന്ത്യയിലെ പ്രമുഖ മെഡിക്കൽ കോളേജുകളിൽ ഒന്നാണ്.
മെഡിക്കൽ കോളേജിന്റെ ഭാഗമായ ആശുപത്രിയുടെ ഉദ്ഘാടനം 2004ൽ അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മൻചാണ്ടിയാണ് നിർവഹിച്ചത്
2005ൽ 50 മെഡിക്കൽ സീറ്റുകളോട് കൂടിയുള്ള മെഡിക്കൽ കോളേജിന്റെ ഉദ്ഘാടനം അന്നത്തെ ഇന്ത്യൻ രാഷ്ട്രപതിയായ എ പി ജെ അബ്ദുൾ കലാം നിർവഹിച്ചത്.

Advertisements

ലോകോത്തര നിലവാരത്തിലുള്ള ഒരു മെഡിക്കൽ കോളേജ് സമുച്ചയം ഗോകുലം മെഡിക്കൽ കോളേജിന്റെ പ്രത്യേകതകളിൽ ഒന്നാണ്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മെഡിക്കൽ കോളേജ് അതിവേഗം വികസിപ്പിച്ചെടുക്കുന്നതിൽ ഇന്ത്യൻ വ്യവസായ രംഗത്തെ ഒരു വിസ്മയമായി ഇന്നും നിലകൊള്ളുന്ന ശ്രീ ഗോകുലം മെഡിക്കൽ കോളേജിന്റെ ചെയർമാനായ ഗോകുലം ഗോപാലന്റെ നായകത്വം എടുത്തു പറയേണ്ട ഒന്നുതന്നെയാണ്.
തുടർന്ന് വർഷാവർഷം 150 മെഡിക്കൽ വിദ്യാർത്ഥികളെ പ്രവേശനത്തിന് അനുവദിച്ചുകൊണ്ട് അന്ന് നിലവിൽ ഉണ്ടായിരുന്ന മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ ഉത്തരവയി
ബിരുദ തലത്തിൽനിന്ന് ബിരുദാനന്തര തരത്തിലേക്ക് ഉയർത്തിക്കൊണ്ടുവന്നു ശ്രീ ഗോകുലം മെഡിക്കൽ കോളേജിൽ വിവിധതരം സ്പെഷ്യലിറ്റിയിലായി വർഷം തോറും അറുപതിലധികം പി G വിദ്യാർത്ഥികൾ പരിശീലനം കഴിഞ്ഞ് സ്പെഷ്യലിസ്റ്റുകൾ ആയി പുറത്തുവരുന്നു
ശ്രീ ഗോകുലം മെഡിക്കൽ കോളേജിന്റെയും ശ്രീ ഗോകുലം ഹോസ്പിറ്റലിന്റെയും അനുബന്ധ സ്ഥാപനങ്ങൾ ആയി ആറ്റിങ്ങലിന്റെ ഹൃദയ ഭൂമിയിൽ ശ്രീ ഗോകുലം ആറ്റിങ്ങൽ മെഡിക്കൽ സെന്റർ,ശ്രീ ഗോകുലം കല്ലറ മെഡിക്കൽ സെന്റർ, ശ്രീ ഗോകുലം കടയ്ക്കൽ സെന്റർ, തുടങ്ങി നിരവധി ചികിത്സാലയങ്ങളാണ് പടുത്തുയർത്തിയത്
മെഡിക്കൽ കോളേജ് ക്യാമ്പസിൽ തന്നെ വർഷംതോറും 100 Bscനഴ്സിംഗ് വിദ്യാർത്ഥികളെയും, ഏതാനും പോസ്റ്റ് ബി എസ് സി വിദ്യാർത്ഥികളെയും, എം എസ് സി വിദ്യാർത്ഥികളെയും പഠിപ്പിക്കുന്നതിന് പര്യാപ്തമായ രീതിയിലുള്ള ശ്രീ ഗോകുലം നഴ്സിംഗ് കോളേജും നടന്നുവരുന്നു. ആധുനിക വൈദ്യശാസ്ത്ര രംഗത്ത് അഭിവാജ്യ ഘടകമായ വിവിധതരം പാരാമെഡിക്കൽ കോഴ്സുകളും നടന്നുവരുന്നു മെഡിക്കൽ കോളേജ് ചെയർമാൻ ഗോകുലം ഗോപാലന്റെ നിർദ്ദേശപ്രകാരം ഇതിന്റെയെല്ലാം പ്രവർത്തനങ്ങളെ ഏകോപിക്കുന്നത് വൈസ് ചെയർമാനും, ഡയറക്ടറും പ്രശസ്ത ഭിഷഗ്വരനും കുടിയായ ഡോ കെ കെ മനോജൻ ആണ്

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.