പൊലീസ് നായയെ വാങ്ങിയതിലും ക്രമക്കേട്: ഡോ​ഗ് സ്ക്വാഡ് നോഡൽ ഓഫീസർക്ക് സസ്പെൻഷൻ ; നായകൾക്കുള്ള  ഭക്ഷണ ഇടപാടുകളിലും അഴിമതി

തിരുവനന്തപുരം: പൊലീസിൽ നായയെ വാങ്ങിയതിൽ ക്രമക്കേടെന്ന് വിജിലൻസ് റിപ്പോർട്ട്. സംഭവത്തിൽ സംസ്ഥാനത്തെ ഡോ​ഗ് സ്ക്വാഡ് നോഡൽ ഓഫീസറെ സസ്പെൻഡ് ചെയ്തു. അസിസ്റ്റന്റ് കമാൻഡന്റ് എഎസ് സുരേഷിനെയാണ് സസ്പെൻഡ് ചെയ്തത്. നായകൾക്കും അവയുടെ ഭക്ഷണത്തിനുമുള്ള ഇടപാടുതകളിലും ക്രമക്കേട് കണ്ടെത്തിയതായി റിപ്പോർട്ടിലുണ്ട്.

കെഎപി മൂന്നാം ബറ്റാലിയന്‍റെ അസിസ്റ്റന്‍റ് കമാണ്ടന്‍റായ എസ് എസ് സുരേഷിനെയാണ് ഇപ്പോള്‍ അന്വേഷണ വിധേയമായി ആഭ്യന്തരവകുപ്പ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.   വിജിലന്‍സ് നടത്തിയ രഹസ്യാന്വേഷണത്തിന്‍റെ റിപ്പോര്‍ട്ടിന്‍റ അടിസ്ഥാനത്തിലാണ് ഇയാളെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരുവനന്തപുരത്തുള്ള ഒരു സ്ഥാപനത്തില്‍ നിന്നാണ് നായ്ക്കള്‍ക്ക് വേണ്ടി ഉയര്‍ന്ന നിരക്കില്‍ സാധനങ്ങള്‍ വാങ്ങിയിരുന്നത്. മാത്രമല്ല ഉയര്‍ന്ന നിരക്കില്‍ ഉത്തരേന്ത്യയില്‍ നിന്ന് നായ്ക്കളെ വാങ്ങിയിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Hot Topics

Related Articles