ബെയർസ്റ്റോയെ വിശ്വാസമാണ് ; മോശം ഫോമില്‍ ആയിരുന്നിട്ടും ജോണി ബെയര്‍സ്റ്റോയെ ടീമിൽ നിലനിർത്തി ഇംഗ്ലണ്ട്

സ്പോർട്സ് ഡെസ്ക്ക് : ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കുന്ന നാലാം ആഷസ് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമില്‍ മാറ്റമില്ല. മോശം ഫോമില്‍ ആയിരുന്നിട്ടും ജോണി ബെയര്‍സ്റ്റോയെ തങ്ങളുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി നിലനിര്‍ത്താൻ ഇംഗ്ലണ്ട് തീരുമാനിച്ചു. ബെയര്‍സ്റ്റോ ബാറ്റു കൊണ്ടും വിക്കറ്റിന് പിന്നിലും മൂന്നാം ടെസ്റ്റില്‍ ദയനീയ പ്രകടനമായിരുന്നു കാഴ്ചവെച്ചത്.

Advertisements

12, 5 സ്‌കോറുകള്‍ നേടിയ താരം സ്റ്റമ്പിന് പിന്നില്‍ നിരവധി ക്യാച്ചുകളും നഷ്ടമാക്കി.
ബെയര്‍സ്റ്റോയുടെ പ്രകടനം ബെൻ ഫോക്‌സിനെ തിരിച്ചുവിളിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ത്തിയിരുന്നു എങ്കിലും വിജയ ടീമിനെ തന്നെ നിലനിര്‍ത്ത എന്ന് ടീം തീരുമാനിച്ചു. കഴിഞ്ഞ മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റിന്റെ വിജയം ഉറപ്പിച്ചതോടെ പരമ്ബര 2-1 ആയിരുന്നു.

Hot Topics

Related Articles