ഈരയിൽക്കടവിൽ മാലിന്യം തള്ളാനെത്തുന്നവരെ ഒന്ന് സൂക്ഷച്ചോളൂ…! നിങ്ങളെ കുടുക്കാൻ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ സ്‌ക്വാഡ് ഇനി രാത്രിയിൽ കാവലുണ്ടാകും; ഉടൻ തന്നെ ക്യാമറയും കണ്ണ് തുറക്കും : ഈരയിൽക്കടവിൽ ഊർജസ്വലരായി മാലിന്യം നീക്കി കോട്ടയം നഗരസഭ

കോട്ടയം: ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ മാലിന്യം തള്ളാനെത്തുന്ന സാമൂഹിക വിരുദ്ധ സംഘത്തെ നേരിടാൻ നഗരസഭ ആരോഗ്യ വിഭാഗം സ്‌ക്വാഡ് രംഗത്ത്. രാത്രികാലത്ത് നഗരസഭ ആരോഗ്യ വിഭാഗം അധികൃതർ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു പരിശോധന നടത്താൻ തീരുമാനിച്ചു. മഴയ്ക്ക് ശേഷം രാത്രി കാലത്ത് ഈരയിൽക്കടവ് റോഡിൽ വാഹനങ്ങളുടെ എണ്ണം കുറഞ്ഞതോടെയാണ് സാമൂഹിക വിരുദ്ധ സംഘം ഈരയിൽക്കടവ് കേന്ദ്രീകരിച്ചു മാലിന്യം തള്ളുന്നത് രൂക്ഷമാക്കിയത്.

Advertisements

നഗരസഭ ഈരയിൽക്കടവിൽ ലൈറ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലയിടത്തും ആവശ്യത്തിന് വെളിച്ചം ലഭിക്കുന്നില്ല.  ഇതേ തുടർന്നാണ് സാമൂഹിക വിരുദ്ധ സംഘം ഇവിടെ തമ്പടിച്ച് മാലിന്യങ്ങൾ തള്ളുന്നത്. നേരത്തെ ഇവിടെ റോഡിനു നടുവിൽ ഒരു കിലോമീറ്ററിലേറെ ദൂരം ടാങ്കർ ലോറി മാലിന്യം തള്ളിയിരുന്നു. ഇതിന് ശേഷം മുപ്പായിപ്പാടം റോഡിൽ മാലിന്യം തള്ളാനെത്തിയ വാഹനം നാട്ടുകാർ തടയുകയും അടിച്ച് പൊട്ടിക്കുകയും ചെയ്തിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിന് ശേഷം ഒരു ഇടവേളയ്ക്ക് ശേഷമാണ് ഇപ്പോൾ വീണ്ടും റോഡരികിൽ ചാക്കുകളിൽ കെട്ടി മാലിന്യം തള്ളുന്നത്. മാലിന്യം തള്ളൽ അതി രൂക്ഷമായ സാഹചര്യത്തിലാണ് ഇപ്പോൾ കോട്ടയം നഗരസഭ രാത്രികാല സ്ക്വാഡ് പരിശോധന ശക്തമാക്കാൻ തീരുമാനിച്ചിരിക്കുന്നത്. രാത്രിയിൽ ഈരയിൽക്കടവിൽ മാത്രം ആദ്യ ഘട്ടമായി സ്ക്വാഡ് പ്രവർത്തിക്കും. ഇത് കൂടാതെ ഇവിടെ കർശന പരിശോധന നടത്തി , മാലിന്യം തള്ളുന്നവരെ കണ്ടെത്തി നടപടി എടുക്കുകയും ചെയ്യുന്നതിനാണ് ഇപ്പോൾ നഗരസഭ സ്ക്വാഡ് രൂപീകരിക്കുന്നത്. 

ഇത് കൂടാതെ , കോട്ടയം നഗരസഭയുടെ നേതൃത്വത്തിൽ ഇവിടെ സിസി ടി വി ക്യാമറാ സ്ഥാപിച്ച് പരിശോധന കർശനമാക്കുന്നതിനും ആലോചിക്കുന്നുണ്ട്. സി സിടി വി സ്ഥാപിക്കുന്നതിനായി ആരോഗ്യ വിഭാഗം നഗരസഭ സ്ഥിരം സമിതിയ്ക്ക് കത്തും നൽകിയിട്ടുണ്ട്. 

Hot Topics

Related Articles