കോട്ടയം നീലിമംഗലത്തെ അപകടം; അപകടമുണ്ടായത് ഡ്രൈവറുടെ അശ്രദ്ധമൂലം; കെട്ടഴിഞ്ഞത് പച്ചക്കറി ലോഡിറക്കുന്നതിനിടെ; സംഭവത്തിൽ തമിഴ്‌നാട് സ്വദേശിയായ ലോറി ഡ്രൈവർ അറസ്റ്റിൽ

കോട്ടയം:നീലിമംഗലത്ത് ഒരാളുടെ ജീവനെടുക്കുകയും, ബൈക്ക് യാത്രക്കാരെ പരിക്കേൽപ്പിക്കുകയും ചെയ്ത അപകടം ഉണ്ടായത് ഡ്രൈവറുടെ അശ്രദ്ധ മൂലം. ലോറി ഡ്രൈവറായ തമിഴ്‌നാട് സ്വദേശിയുടെ അശ്രദ്ധയാണ് ഗുരുതരമായ അപകടത്തിലേയ്ക്കു വഴി വച്ചത്. തമിഴ്‌നാട് നീലഗിരി നെല്ലിയാർ ഉപ്പട്ടി ഡിഎൻ 19/43 ്ൽ ജീവരാജ (43)യെയാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.ഷിജിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. സംഭവത്തിൽ വൻ വീഴ്ചയാണ് ലോറി ഡ്രൈവർക്ക് ഉണ്ടായിരിക്കുന്നത്. അപകടത്തിൽ സംക്രാന്തി ഡ്രൈക്ലീനിംങ് കടയിലെ ജീവനക്കാരൻ മുരളി (55) മരിക്കുകയും, പെരുമ്പായിക്കാട് ഇളയിടത്ത് ബിജു (50), ജോബി (45) എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Advertisements

ഞായറാഴ്ച രാവിലെ അഞ്ചരയോടെയായിരുന്നു അപകടം ഉണ്ടായത്. തമിഴ്‌നാട്ടിൽ നിന്നാണ് പച്ചക്കറി ലോറി കോട്ടയത്തേയ്ക്ക് എത്തിയത്. ഏറ്റുമാനൂരിൽ അടക്കം വിവിധ സ്ഥലങ്ങളിൽ ലോഡറക്കിയ ശേഷമാണ് ലോറി സംക്രാന്തി ഭാഗത്ത് എത്തിയത്. ചില കടകളിൽ ലോഡിറക്കുന്നതിനിടെ കെട്ട് അഴിഞ്ഞ് റോഡിൽ വീഴുകയായിരുന്നു. എന്നാൽ, ഇത്തരത്തിൽ കെട്ടഴിഞ്ഞു വീണ വിവരം ഡ്രൈവറോ ക്ലീനറോ അറിഞ്ഞിരുന്നില്ല. ഈ കെട്ട് അഴിഞ്ഞു വീണതുമായി കിലോമീറ്ററോളം ദൂരം ലോറി ഓടുകയും ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനിടെയാണ് സംക്രാന്തിയിൽ അപകടം ഉണ്ടായതും ദാരുണമായ മരണം സംഭവിക്കുകയും ചെയ്തതും. സംഭവത്തിന് ശേഷം പൊലീസ് സംഘം തമിഴ്‌നാട് സ്വദേശിയായ ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തു. ലോറിയും പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Hot Topics

Related Articles