കോട്ടയം സംക്രാന്തി നീലിമംഗലത്ത് മരിച്ചത് കട്ടപ്പന സ്വദേശി; അപകടത്തിൽ മരിച്ചയാളുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ

കോട്ടയം: സംക്രാന്തി നീലിമംഗലത്ത് ലോറിയിൽ നിന്നും പുറത്തേയ്ക്കു നീണ്ടു നിന്ന കയറിൽ കുരുങ്ങി ദാരുണമായി മരിച്ചത് കട്ടപ്പന സ്വദേശി. സംക്രാന്തിയിൽ വാടകയ്ക്ക് താമസിക്കുന്ന കട്ടപ്പന കലവറ അമ്പലക്കവല പാറയിൽ വീട്ടിൽ മുരളി (50)യാണ് മരിച്ചത്. തമിഴ്‌നാട്ടിൽ നിന്നും പച്ചക്കറി ലോഡുമായി എത്തിയ ലോറിയിൽ നിന്നും അശ്രദ്ധമായി റോഡിലേയ്ക്കു വീണു കിടന്ന കയർ ഇദ്ദേഹത്തിന്റെ ശരീരത്തിൽ ഉടക്കി ദാരുണമായാണ് അപകടവും , തുടർന്ന് മരണവും സംഭവിച്ചത്. ഇദ്ദേഹത്തിന്റെ കാൽ ശരീരത്തിൽ നിന്നും വേർപ്പെട്ട് പോയിരുന്നു.

Advertisements

അപകടത്തിൽ സംക്രാന്തി ഡ്രൈക്ലീനിംങ് കടയിലെ ജീവനക്കാരൻ മുരളി (55) മരിക്കുകയും, പെരുമ്പായിക്കാട് ഇളയിടത്ത് ബിജു (50), ജോബി (45) എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഞായറാഴ്ച രാവിലെ അഞ്ചരയോടെയായിരുന്നു അപകടം ഉണ്ടായത്. തമിഴ്‌നാട്ടിൽ നിന്നാണ് പച്ചക്കറി ലോറി കോട്ടയത്തേയ്ക്ക് എത്തിയത്. ഏറ്റുമാനൂരിൽ അടക്കം വിവിധ സ്ഥലങ്ങളിൽ ലോഡറക്കിയ ശേഷമാണ് ലോറി സംക്രാന്തി ഭാഗത്ത് എത്തിയത്. ചില കടകളിൽ ലോഡിറക്കുന്നതിനിടെ കെട്ട് അഴിഞ്ഞ് റോഡിൽ വീഴുകയായിരുന്നു. എന്നാൽ, ഇത്തരത്തിൽ കെട്ടഴിഞ്ഞു വീണ വിവരം ഡ്രൈവറോ ക്ലീനറോ അറിഞ്ഞിരുന്നില്ല. ഈ കെട്ട് അഴിഞ്ഞു വീണതുമായി കിലോമീറ്ററോളം ദൂരം ലോറി ഓടുകയും ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനിടെയാണ് സംക്രാന്തിയിൽ അപകടം ഉണ്ടായതും ദാരുണമായ മരണം സംഭവിക്കുകയും ചെയ്തതും. സംഭവത്തിന് ശേഷം പൊലീസ് സംഘം തമിഴ്‌നാട് സ്വദേശിയായ ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തു. ലോറിയും പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.