കോട്ടയം: പ്രിയ നേതാവ് ഉമ്മൻ ചാണ്ടിയ്ക്ക് നാട് വിട നൽകുക പ്രൗഡഗംഭീരമായ രീതിയിൽ. തന്റെ ഹൃദയവും ആത്മാവുമായ പുതുപ്പള്ളി പള്ളിയുടെ സെമിത്തേരിയിലൂടെ അവസാന യാത്ര നടത്തും മുൻപ് നാട് ഉമ്മൻചാണ്ടിയ്ക്ക് കണ്ണീരോടെയാണ് വിട നൽകുക. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് പുതുപ്പള്ളി പള്ളിയിൽ സംസ്‌കാരം നടക്കുക.
ഇന്ന് വൈകിട്ടോടെ തിരുവനന്തപുരത്ത് മൃതദേഹം എത്തിയ്ക്കും. തുടർന്ന്, ഇവിടെ പൊതുദർശനത്തിന് വയ്ക്കും. ഇവിടെ നിന്ന് മൃതദേഹം ബുധനാഴ്ച രാവിലെ ഏഴു മണിയോടെ വിലാപ യാത്രയായി കോട്ടയത്തേയ്ക്ക് എത്തിക്കും. തുടർന്ന് വൈകിട്ട് തിരുനക്കര മൈതാനത്ത് മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. പിന്നീട് പുതുപ്പള്ളിയിലെ വീട്ടിലേയ്ക്കു കൊണ്ടു പോകും. വ്യാഴാഴ്ച വൈകിട്ടോടെ മൃതദേഹം പുതുപ്പള്ളി പള്ളിയിൽ എത്തിക്കും. ഇവിടെ പൊതുദർശനവും തുടർന്ന് സംസ്‌കാരവും നടക്കും.