ഉമ്മന്‍ ചാണ്ടിയുടെ ദേഹവിയോഗത്തില്‍ മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ അനുശോചിച്ചു

കേരളത്തിന്‍റെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ദേഹവിയോഗത്തില്‍ മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ അനുശോചനം രേഖപ്പെടുത്തി.  

Advertisements

ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാട് കേരള ജനതയ്ക്ക് വലിയ ഒരു നഷ്ടവും വേദനാജനകവുമാണ്. കേരളരാഷ്ട്രീയത്തില്‍ വ്യത്യസ്ഥമായ ശൈലിയുടെ ഉടമയും ജനപ്രീയ നേതാവുമായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍ കേരളത്തിലുടനീളം നടത്തിയ ജനസമ്പര്‍ക്ക പരിപാടിയിലൂടെ അടിസ്ഥാന ജനവിഭാഗങ്ങളെയും അവരുടെ ആവശ്യങ്ങളെയും അടുത്തറിയുന്നതിനും നീതിപൂര്‍വ്വമായ ഇടപെടല്‍ നടത്തുന്നതിനും സാധിച്ചിട്ടുണ്ട്. ദൈവാശ്രയബോധവും ആദ്ധ്യാത്മിക കാര്യങ്ങളിലെ താല്പര്യവും അദ്ദേഹത്തിന്‍റെ രാഷ്ട്രീയ നേതൃത്വത്തെ വേറിട്ട ശൈലിയിലാക്കി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉമ്മന്‍ ചാണ്ടി മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുമായി ഉറ്റ ബന്ധം പുലര്‍ത്തിയിരുന്ന സമൂന്നതനായിരുന്ന നേതാവായിരുന്നു. മാര്‍ത്തോമാ സഭയുടെ സുപ്രധാനമായ പരിപാടികളിലൊക്കെയും വിശേഷാന്‍ മാരാമണ്‍ കണ്‍വന്‍ഷനിലും സജീവ സാന്നിധ്യം ആയിരുന്നു അദ്ദേഹം. സഭയിലെ എല്ലാ മേലധ്യക്ഷന്മാരുമായി  ഊഷ്മളമായ ബന്ധം കാത്തു സൂക്ഷിച്ചിരുന്നു. നിരവധി തവണ തിരുവല്ല പൂലാത്തിനില്‍ വന്നിട്ടുണ്ട്. വളരെ സൗമ്യമായ പെരുമാറ്റം ആണ് എന്നെ കൂടുതല്‍  ആകര്‍ഷിച്ചിട്ടുള്ളത്. സാധാരണക്കാരന്‍റെ വേദന അറിയുന്ന അവരിലൊരാളായ ഏറ്റവും ജനകീയനായ നേതാവ് ആയിരുന്നു ഉമ്മന്‍ ചാണ്ടി. എല്ലാ വിഭാഗം ആളുകളെയും സ്വന്തമായി കണ്ട് പ്രവർത്തിച്ച ജന നേതാവിന്റെ നിര്യാണം കേരള സമൂഹത്തിനുണ്ടാക്കിയ തീരാ നഷ്ടത്തിലും കുടുംബാംഗങ്ങളുടെ ദുഖത്തിലും സഭയായി പങ്ക് ചേരുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു.

Hot Topics

Related Articles