എന്റെ മൊയ്തീൻ പൃഥ്വിരാജ് ആയിരുന്നില്ല ; ആ ഒരൊറ്റ രംഗം താങ്ങാൻ പറ്റാതെ അവൻ സിനിമ നിരസിച്ചു ; സംവിധായകൻ ആര്‍ എസ് വിമല്‍

മൂവി ഡെസ്ക്ക് : പൃഥ്വിരാജ് നായകനായ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ‘എന്ന് നിന്റെ മൊയ്തീൻ.’ മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയകഥ മലയാളികള്‍ ഇരുകൈകളോടെയാണ് സ്വീകരിച്ചത്.മൊയ്തീനും കാഞ്ചനമാലയുമായി പൃഥ്വിരാജും പാര്‍വ്വതിയുമാണ് നിറഞ്ഞാടിയത്. എന്നാല്‍ ചിത്രത്തില്‍ നായകൻ ആകേണ്ടിയിരുന്നത്
പൃഥ്വിരാജ് ആയിരുന്നില്ലെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകൻ ആര്‍ എസ് വിമല്‍.

Advertisements

മൊയ്തീൻ ചെയ്യുന്നതിന് മുൻപ് തനിക്ക് സ്റ്റേറ്റ് അവാര്‍ഡ് ഒക്കെ കിട്ടിയ ഒരു ഷോട്ട് ഫിലിം ഉണ്ടായിരുന്നു. ജലം കൊണ്ട് മുറിവേറ്റവര്‍ എന്നായിരുന്നു പേര്. അതിലെ മൊയ്തീൻ സിനിമയാക്കാൻ വേണ്ടി ഇങ്ങനെ നടക്കുമ്പോഴാണ് ഉണ്ണി മുകുന്ദന്റെ മുഖം മനസിലേക്ക് വന്നത്. ഉണ്ണിയുടെ നീണ്ട മൂക്കും മൊയ്തീന്റെ പോലത്തെ മുഖവും ഒക്കെ ആയിരുന്നു. അങ്ങനെ ഉണ്ണിയെ കൊണ്ട് ഡോക്യുമെന്ററി കാണിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

”എന്റെ മൊയ്തീൻ താങ്കളാണ്. ഇതൊന്ന് കണ്ടുനോക്കൂ” എന്ന് ഉണ്ണിയോട് പറഞ്ഞു. ഉണ്ണി മുകുന്ദൻ എല്ലാം കണ്ടു. പക്ഷേ അച്ഛൻ മൊയ്തീനെ കുത്തുന്നൊരു രംഗം പറയുമ്പോള്‍ ഉണ്ണി ലാപ്ടോപ്പ് തള്ളി നീക്കി. ആ രംഗം പുള്ളിക്ക് താങ്ങാൻ പറ്റാതെ സിനിമ ചെയ്യുന്നില്ല ചേട്ടാ എന്നാണ് തന്നോട് പറഞ്ഞത് എന്ന് ആര്‍എസ് വിമല്‍ പറഞ്ഞു.

ഉണ്ണി മുകുന്ദൻ ഒരു മാടപ്രാവാണെന്നും വലിയ ശരീരവും ഫീല്‍ ചെയ്യുന്നൊരു മനസുമാണ് അദ്ദേഹത്തിന് എന്നും സംവിധായകൻ വെളിപ്പെടുത്തി. ശശിയും ശകുന്തളയും എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിലാണ് ആര്‍എസ് വിമല്‍ ഇക്കാര്യം പറഞ്ഞത്.

Hot Topics

Related Articles