കോട്ടയം മെഡിക്കൽ കോളജിലും പരിസരത്തും ടാറ്റുവിന്റെ മറവിൽ എംഡിഎംഎ വില്പന യുവാക്കൾ പിടിയിൽ ; പിടിയിലായത് പത്തനംതിട്ട ആർപ്പൂക്കര സ്വദേശികൾ

കോട്ടയം : മെഡിക്കൽ കോളേജ് പരിസരത്തും കോട്ടയം ടൗണിലും അതിമാരക ലഹരി മരുന്നായ എം ഡി എം എ വിൽപ്പന നടത്തുന്ന മൂന്ന് യുവാക്കൾ എക്സൈസ് സംഘത്തിന്റെ പിടിയിൽ. ലഹരി മരുന്ന് വിൽക്കുന്ന കണ്ണികളിൽ പ്രധാനികളായ ആർപ്പൂക്കര ഷാനു മൻസിൽ ഉണ്ണീശോ പള്ളി ഭാഗം ബാദുഷ കെ നസീർ സഹോദരൻ റിഫാദ് കെ നസീർ ( 26 ) ഇവരുടെ സുഹൃത്തും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ കോട്ടയം മണർകാട് വാടകയ്ക്ക് താമസിക്കുന്ന പത്തനംതിട്ട കുന്നാം തടത്തിൽ ഗോപു കെ ജി (28) എന്നിവരെയാണ് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് ജോണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

Advertisements

രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലായി ഇവരിൽ നിന്നും അഞ്ചര ഗ്രാം എംഡിഎമ്മേയും 200 ഗ്രാം കഞ്ചാവും മയക്ക് മരുന്ന് വിറ്റ വകയിലുളള 17660 / – രൂപയും പിടിച്ചെടുത്തു. അടി പിടി , ക്വട്ടേഷൻ , മയക്ക്മരുന്ന് കേസുകളിലെ സ്ഥിരം പ്രതിയായ ഗോപുവിനെ എറണാകുളത്ത് നിന്നും എം ഡി എം എ പായ്ക്കറ്റുകളുമായി കോട്ടയത്തിന് വരുന്നതിനിടയിൽ ആണ് എക്സൈസുകാർ സാഹസികമായി പിടികൂടിയത്. ഇയാളുടെ അടിവസ്ത്രത്തിൽ വില്പനയ്ക്കായി ചെറു പായ്ക്കറ്റുകളിലാക്കി ഒളിപ്പിച്ച നിലയിലാണ് പായ്ക്കറ്റുകൾ സൂക്ഷിച്ചിരുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറ്റുള്ളവരെ മെഡിക്കൽ കോളേജ് പരിസരത്ത് നിന്നുമാണ് കസ്റ്റഡിയിൽ എടുത്തത്. പിടിയിലാവുമ്പോൾ തളർച്ച അഭിനയിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾ പല അടവുകൾ പയറ്റി എങ്കിലും എക്സൈസുകാർ വളരെ ശ്രമപ്പെട്ട് കോടതിയിൽ ഹാജരാക്കി . പ്രതികൾ ഏറ്റുമാനൂരുള്ള ജ്യൂസ് പാർലറും കോഫി ഷോപ്പും നടത്തിവരുകയായിരുന്നു. പിന്നീട് ബാംഗ്ലൂരിൽ നിന്നും തുണികൾ നാട്ടിലെത്തിച്ച് വില്പന നടത്തി വന്നു.

മയക്ക്മരുന്ന് വ്യാപാരത്തിലൂടെ കൂടുതൽ പണം ഉണ്ടാക്കാം എന്ന് മനസ്സിലാക്കിയ പ്രതികൾ യുവതി യുവാക്കൾക്ക് എം ഡി എം എ വില്പന നടത്തുകയായിരുന്നു. ഇവരിൽ നിന്നും ജീൻസും ടീ ഷർട്ടും വാങ്ങിയ പല യുവതി യുവാക്കളെയും ഇവർ വലയിലാക്കി. ടാറ്റു ആർട്ടിസ്റ്റുകൾ കൂടിയായ പ്രതികൾ ആവശ്യക്കാർക്ക് ശരീരത്തിൽ ടാറ്റു പതിക്കുന്ന ജോലിയും ചെയ്തിരുന്നു. സഹോദരങ്ങളായ ബാദുഷ, റിഫാത്ത് എന്നിവർ ബിസിനസ്സിൽ മാസ്റ്റർ ബിരുദം നേടി വിദേശത്ത് ഉയർന്ന കമ്പനികളിൽ ജോലി ചെയ്തിരുന്നവരാണ്. ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ ഇവർ ക്രിമിനൽ കേസ് പ്രതിയായ ഗോപുവിന്റെ സഹായത്തോടെ കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ മയക്ക്മരുന്ന് വില്പന നടത്തി വരുകയായിരുന്നു.

ഇവർക്കെതിരെ വിവിധ പോലീസ്, എക്സൈസ് സ്റ്റേഷനുകളിൽ ക്രിമിനൽ മയക്ക്മരുന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു റെയ്ഡിൽ കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോൺ ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ രഞ്ജിത്ത് നന്ത്യാട്ട് പ്രിവന്റീവ് ഓഫീസർമാരായ കെ ആർ ബിനോദ്, അനു വി ഗോപിനാഥ് , രാജേഷ് എസ്, നൗഷാദ് എം , അനിൽ കെ കെ
സിവിൽ എക്സൈസ് ഓഫീസർമാരായ നിഫി ജേക്കബ്, വിനോദ് കുമാർ വി , അനീഷ് രാജ് കെ ആർ , സുരേഷ് എസ്, നിമേഷ് എസ് , പ്രശോഭ്, വനിത സിവിൽ എക്സൈസ് ഓഫീസർ വിജയ രശ്മി എക്സൈസ് ഡ്രൈവർ അനിൽ കെ എന്നിവർ പങ്കെടുത്തു

Hot Topics

Related Articles