കോട്ടയം വെള്ളൂർ ചെറുകര പാലത്തിന് സമീപം മൂന്ന് യുവാക്കളെ കാണാതായി : കാണാതായത് അരയൻകാവ് സ്വദേശികളെ 

കോട്ടയം : കോട്ടയം വെള്ളൂർ ചെറുകര പാലത്തിന് സമീപം മൂന്ന് യുവാക്കളെ കാണാതായി. അരയൻകാവ് സ്വദേശികളായ യുവാക്കളെയാണ് കാണാതായത്. ഞായറാഴ്ച രാവിലെയാണ് പ്രദേശത്ത് മൂന്ന് യുവാക്കൾ കുളിക്കാനിറങ്ങിയത്. ഒഴുക്കിൽപ്പെട്ട് മൂന്ന് പേരെ കാണാതാകുകയായിരുന്നു. സംഭവം അറിഞ്ഞ് നാട്ടുകാർ സ്ഥലത്ത് എത്തി ആദ്യ ഘട്ടരക്ഷാ പ്രവർത്തനം നടത്തി. തുടർന്ന് അഗ്നിരക്ഷാ സേനാ സംഘത്തെ നാട്ടുകാർ വിവരം അറിയിച്ചു. തുടർന്ന് സ്ഥലത്ത് എത്തിയ അഗ്നിരക്ഷാ സേന സംഘം സ്കൂബയിൽ രക്ഷാ പ്രവർത്തനം ആരംഭിച്ചു. അപകട വിവരം അറിഞ്ഞ് വെള്ളൂർ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. 

Advertisements

Hot Topics

Related Articles