ന്യൂസ് ഡെസ്ക് : ശബ്ദഗാംഭീര്യം കൊണ്ടും ശരീഭാഷകൊണ്ടും ഭാവാഭിനയംകൊണ്ടും മലയാളത്തിന്റെ എക്കാലത്തെയും കരുത്തുറ്റ പ്രതിഭ ഭരത് മുരളി ഓര്‍മയായിട്ട് ഇന്നേക്ക് 14 വര്‍ഷം.കൊല്ലം ജില്ലയിലെ കുടവട്ടൂര്‍ ഗ്രാമം ഇന്ത്യൻ ചലച്ചിത്രലോകത്തിന് സമ്മാനിച്ച മുരളിഎന്ന അതുല്യ പ്രതിഭ ജീവൻ നല്‍കാൻ ഇനിയും ഒരുപിടി സ്വാഭാവിക കഥാപാത്രങ്ങള്‍ ബാക്കിനില്‍ക്കവെയാണ് പാതിയില്‍ അസ്തമിച്ച സൂര്യനെ പോലെ മടങ്ങിയത്. അഭിനയമോഹം ഉള്ളില്‍ ഉണ്ടായിരുന്നതുകൊണ്ട് തന്നെയാണ് സര്‍ക്കാര്‍ ഉദ്യോഗസ്‌ഥനായിട്ടും മുരളി അഭിനയത്തിലേക്ക് എത്തിയത്.
അഭിനയത്തിന്‍റെ രസതന്ത്രമറിഞ്ഞ മഹാനടന്റെ കഥാപാത്രങ്ങള്‍ ഇന്നും മലയാളി പ്രേക്ഷകരില്‍ നിറഞ്ഞു നില്‍ക്കുകയാണ്. പ്രേക്ഷകര്‍ നെഞ്ചിലേറ്റുവാങ്ങിയ കഥാപാത്രങ്ങള്‍ മുരളിക്ക് സമ്മാനിച്ചത് ഇന്ത്യയിലെ മികച്ച നടൻ ഉള്‍പ്പടെ ഒട്ടനവധി പുരസ്ക്കാരങ്ങളാണ്. ആടി തീര്‍ക്കാൻ ഒരുപിടി വേഷങ്ങള്‍ ബാക്കിവച്ചാണ് 2009 ഓഗസ്റ്റ് 6 ന് മുരളിയുടെ ജീവിതത്തിന് തിരശീല വീണത്.