കോട്ടയം : കോട്ടയം കളത്തിപ്പടിയിൽ വീടുകളിൽ മോഷണശ്രമം നടന്നതായി നാട്ടുകാരുടെ പരാതി. മൂന്ന് ദിവസത്തിനുള്ളിൽ പ്രദേശത്തെ മൂന്ന് വിടുകളിൽ മോഷണ ശ്രമം നടന്നതായാണ് പരാതി ഉയർന്നിരിക്കുന്നത്. വീടുകളിൽ മോഷണശ്രമം സ്ഥിരം ആയതോടെ നാട്ടുകാരും പരിഭ്രാന്തിയിൽ ആയിട്ടുണ്ട്. കളത്തിപ്പടി കൊച്ചു മോൻ പറങ്ങാട്ട് ,
ചെമ്പകവലി പരുത്തുമ്പാറയിൽ, എന്നിവരുടെ വീടുകളിലും പ്രദേശത്തെ റിട്ടയേഡ് അധ്യാപികയുടെ വീട്ടിലുമാണ് കഴിഞ്ഞ ദിവസങ്ങളിൽ മോഷണശ്രമം ഉണ്ടായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വീടുകളുടെ ജനൽ ചില്ല് തകർത്ത ശേഷം വാതിൽ തുറന്നാണ് മോഷ്ടാവ് ഉള്ളിൽ പ്രവേശിക്കുന്നതെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. എല്ലാ വീടുകളിലും പുലർച്ചെ 3 മണിയോട് കൂടിയാണ് മോഷണശ്രമം ഉണ്ടായിരിക്കുന്നത്. വീട്ടുകാർ ശബ്ദം കേട്ട് ഉണരുമ്പോൾ മോഷ്ടാവ് ഓടി രക്ഷപ്പെടുകയാണ് പതിവന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്തെക്കുറിച്ച് കൃത്യമായ ബോധ്യമുള്ള ആളാണ് മോഷണത്തിന് പിന്നിൽ എന്ന സംശയിക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു.
തുടർച്ചയായ ദിവസങ്ങളിൽ മോഷണശ്രമം ഉണ്ടായതോടെ നാട്ടുകാർ പോലീസിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. മോഷണശ്രമം വ്യാപകമായ സാഹചര്യത്തിൽ പ്രദേശത്ത് രാത്രി പെട്രോളിങ് ഏർപ്പെടുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. മോഷണശ്രമത്തിന്റെ പശ്ചാത്തലത്തിൽ നാട്ടുകാരുടെ നേതൃത്വത്തിൽ രാത്രിയിൽ നിരീക്ഷണം ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. നാട്ടുകാരുടെ ഭീതി ഇല്ലാതാക്കാൻ പോലീസ് അധികൃതർ ശക്തമായ ഇടപെടൽ നടത്തണമെന്നു വിജയപുരം പഞ്ചായത്ത് മുൻ അംഗം വിനോദ് പെരിഞ്ചേരി ആവശ്യപ്പെട്ടു.