കോട്ടയം : കോട്ടയം ജില്ലയിൽ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടം. വൈക്കം മറവൻതുരുത്ത് ഉപതിരഞ്ഞെടുപ്പിലാണ് എൽ ഡി എഫ് നേട്ടമുണ്ടാക്കിയത്. വൈക്കം ബ്ലോക്ക് പഞ്ചായത്ത് മറവൻതുരുത്ത് ഡിവിഷനിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ സി പി എമ്മിലെ രേഷ്മ പ്രവീണാണ് വിജയിച്ചത്. 237 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽ ഡി എഫ് സ്ഥാനാർത്ഥി വിജയിച്ചത്. രേഷ്മ പ്രവീണിന് 2502 വോട്ട് ലഭിച്ചപ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ ധന്യാ സുനിലിന് 2270 വോട്ടാണ് ലഭിച്ചത്. ബിജെപി സ്ഥാനാർഥി പി.കെ മഞ്ജുഷ വിനോദിന് 181 വോട്ടും ലഭിച്ചു.
Advertisements