പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ കൺവൻഷനുമായി യുഡിഎഫ്; മുതിർന്ന നേതാക്കളെ എത്തിച്ച് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സജീവമാക്കാനൊരുങ്ങി ചാണ്ടി ഉമ്മനും സംഘവും 

കോട്ടയം: പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ മണ്ഡലം തല തിരഞ്ഞെടുപ്പ് കൺവൻഷൻ സജീവമാക്കി യുഡിഎഫ്. യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി പുതുപ്പള്ളിയിൽ മുതിർന്ന നേതാക്കളെ എത്തിച്ചാണ് തിരഞ്ഞെടുപ്പ് പ്രചാരണം സജീവമാക്കും. പ്രചാരണത്തിൻ്റെ ഭാഗമായി ഇന്ന് വൈകിട്ട് നാലരയ്ക്ക് മീനടം പാരീഷ് ഹാൾ സെൻറ് ഇഗ്നേഷിയസ്  യാക്കോബായ പള്ളിയിൽ നടക്കും. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് പുതുപ്പള്ളി അദ്ധ്യാപക ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന കൺവൻഷൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു. വൈകിട്ട് അഞ്ചരയ്ക്ക് കൂരോപ്പട സാൻ്റാമരിയ കൾച്ചറൽ സെൻ്ററിൽ എം.എം ഹസൻ ഉദ്ഘാടനം ചെയ്യും. 

Advertisements

നാളെ ആഗസ്റ്റ് 16 ബുധനാഴ്ച വൈകിട്ട് നാലരയ്ക്ക് വാകത്താനം മണ്ഡലം കൺവൻഷൻ എൻ.എസ്.എസ് ഹാളിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചരയ്ക്ക് അകലക്കുന്നം മണ്ഡലം കൺവൻഷൻ പൂവത്തിളപ്പ് കമ്മ്യൂണിറ്റി ഹാളിൽ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് ഉദ്ഘാടനം ചെയ്യും. അഞ്ചരയ്ക്ക് തന്നെ നടക്കുന്ന അയർക്കുന്നം മണ്ഡലം കൺവൻഷൻ പയ്യാനി മണ്ഡപം ഹാളിൽ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ആഗസ്റ്റ് 17 വ്യാഴാഴ്ച പാമ്പാടി മണ്ഡലം കൺവൻഷൻ പാമ്പാടി അധ്യാപക സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വൈകിട്ട് അഞ്ചിന് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് നടക്കുന്ന മണർകാട് മണ്ഡലം കൺവൻഷൻ മണർകാട് ജംഗ്ഷനിൽ വി.എം സുധീരൻ ഉദ്ഘാടനം ചെയ്യും.

Hot Topics

Related Articles