കോട്ടയം : മത നിരപക്ഷത ഉയർത്തിപ്പിക്കാൻ മതേതര വിശ്വാസികൾ കൈകോർക്കേണ്ട കാല ഘട്ടത്തിലൂടെയാണ് നാം കടന്ന് പോവുന്നതെന്ന് പുതുപ്പള്ളിയിലെ ഇടത് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ജയക് സി തോമസ് പറഞ്ഞു. സ്വാതന്ത്ര്യ ദിനത്തിൽ പാമ്പാടിയിൽ പുതുപ്പള്ളി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുൻപിൽ ദേശീയ പതാക ഉയർത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം .. വർഗീയതയുമായി സന്ധിചേരാതെ മതനിര പക്ഷത ഉയർത്തി പിടിക്കാൻ ഇടത് പക്ഷം മുന്നോട്ട് വെയ്ക്കുന്ന മുദ്രാവാക്യങ്ങൾ ഉയർത്തി പിടിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി എ.വി റസ്സൽ, കെ.എം രാധാകൃഷ്ണൻ റെജി സഖറിയ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.