പനച്ചിക്കാട്ട് ടി.കെ. ജി അനുസ്മരണം നടത്തി

കോട്ടയം : പനച്ചിക്കാട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ടി. കെ. ജി അനുസ്മരണം നടത്തി. മാധ്യമ പ്രവർത്തകനും രാഷ്ട്രീയ പ്രവർത്തകനും ആയിരുന്ന ടി. കെ ഗോപാലകൃഷ്ണൻ പനച്ചിക്കാട്ടെയും കോട്ടയത്തെയും നിറ സാന്നിധ്യമായിരുന്നു. അദ്ദേഹം പ്രസിഡന്റായിരുന്ന ചോഴിയക്കാട് ബി എസ് എസ് ലൈബ്രറിയിൽ സ്വാതന്ത്ര്യ ദിനാഘോഷവും ടി കെ ജി അനുസ്മരണവും നടത്തി. അധ്യാപകൻ ഡോ.രാജേഷ് കെ. പുതുമന യോഗം ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പഞ്ചായത്തംഗം പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയ വിദ്യാർത്ഥികൾക്ക് വിദ്യാ ശ്രീ പുരസ്കാരം അനുമോദിച്ചു. വിമുക്ത ഭടന്മാരെയും യോഗത്തിൽ ആദരിച്ചു. അഡ്വ. വിവേക് മാത്യു വർക്കി ആശംസ അർപ്പിച്ചു. യോഗം പ്രസിഡന്റ് അജി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ആഗസ്റ്റ് 14 ന് സി പി എം നേതൃത്വത്തിലും പനച്ചിക്കാട് ടി.കെ.ജി അനുസ്മരണം നടത്തി. ചോഴിയക്കാട് നടന്ന യോഗം സി പി എം ലോക്കൽ കമ്മിറ്റി അംഗം പി.ഡി ജെലീഷ് ഉദ്ഘാടനം ചെയ്തു.

Advertisements

Hot Topics

Related Articles