കോട്ടയം: പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ പുറപ്പെട്ടു. മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ പ്രാർത്ഥിച്ച് ഇവിടെ നിന്നും അനുഗ്രഹം തേടിയാണ് ലിജിൻ ലാൽ പരിപാടികൾ ആരംഭിച്ചത്. മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയിൽ നിന്നും കെട്ടിവയ്ക്കാനുള്ള തുക ഏറ്റുവാങ്ങിയ ശേഷമാണ് ലിജിൻ ലാൽ പള്ളിക്കത്തോട്ടിലേയ്ക്കു തിരിച്ചത്. നാമനിർദേശ പത്രിക സമർപ്പണത്തിനായി ഇദ്ദേഹം യാത്ര ആരംഭിക്കുകയും ചെയ്തു. ബിജെപി സംസ്ഥാന പ്രിസിഡന്റ് കെ.സുരേന്ദ്രനും ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു.
Advertisements