എ.സി മൊയ്തീന്റെ വീട്ടിൽ ഇ.ഡി റെയ്ഡ് തുടരുന്നു ; നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തു

തൃശ്ശൂര്‍: ഇന്ന് രാവിലെ മുതൽ മുൻ മന്ത്രിയും കുന്നംകുളം എംഎല്‍എയുമായ എ.സി മൊയ്തീന്റെ വീട്ടിൽ ഇ.ഡി നടത്തിയ റെയ്‌ഡിൽ നിര്‍ണായക രേഖകള്‍  പിടിച്ചെടുത്തു. രാവിലെ ഏഴര മണി മുതല്‍ തുടങ്ങിയ റെയ്ഡ് പതിനഞ്ച് മണിക്കൂര്‍ പിന്നിട്ടിട്ടും തുടരുകയാണ്.

Advertisements

300 കോടിയിലധികം രൂപയുടെ തട്ടിപ്പ് കരുവന്നൂരില്‍ നടന്നുവെന്നാണ് ഇഡി സംഘത്തിന്റെ കണ്ടെത്തല്‍. മൊയ്തീന്റെ സ്വത്തു വിവരങ്ങളെ കുറിച്ചും ഇഡി സംഘം ചോദിച്ചറിഞ്ഞു. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ രണ്ട് പ്രതികള്‍ എ സി മൊയ്തീന് എതിരെ മൊഴി നല്‍കിയ സാഹചര്യത്തിലാണ് ഇഡി റെയ്ഡിനെത്തിയത്. കരുവന്നൂര്‍ ബാങ്ക് മുന്‍ ബ്രാഞ്ച് മാനേജര്‍ എം കെ ബിജു കരീം, ഡയറക്ടര്‍ ബോര്‍ഡ് അംഗം കിരണ്‍ എന്നിവര്‍ എ സി മൊയ്തീന് എതിരായി മൊഴി നല്‍കിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റവന്യൂ റിക്കവറി വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം 125 കോടി രൂപയുടെ തട്ടിപ്പ് മാത്രമാണ്. എ സി മൊയ്തീനുമായി അടുപ്പമുള്ള നാലുപേരുടെ വീടുകളിലും സമാനമായി ഒരേ സമയം ഇഡി റെയ്‌ഡ് നടത്തി. അതേസമയം എ സി മൊയ്തീന്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായി.

പ്രതിഷേധവുമായെത്തിയ കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും സിപിഐഎം പ്രവര്‍ത്തകര്‍ തള്ളി നീക്കുകയായിരുന്നു. സിപിഐഎം ഏരിയാ കമ്മറ്റി അംഗങ്ങളായ പിഎന്‍ സുരേന്ദ്രന്‍, അനൂപ് കിഷോര്‍ എന്നിവര്‍ സംഭവസ്ഥലത്തുണ്ടായിരുന്നു. ചെറുത്തുനില്‍ക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ മടങ്ങുകയായിരുന്നു.

Hot Topics

Related Articles