കോട്ടയം പള്ളിക്കത്തോട്ടിൽ യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ 

 പള്ളിക്കത്തോട് : യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 47 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട് പുത്തൻപുരയ്ക്കൽ വീട്ടിൽ അനിൽകുമാർ (47) എന്നയാളെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ രാത്രി 9 മണിയോടുകൂടി ആനിക്കാട് അരവിന്ദാ സ്കൂളിന് സമീപം വെച്ച്, മുണ്ടൻ കവല ഭാഗത്ത്  താമസിക്കുന്ന യുവാവിനെ കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. 

Advertisements

ഇയാൾക്ക് യുവാവിനോട് മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാൾ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. പരാതിയെ തുടർന്ന് പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ഇയാളെ പിടികൂടുകയുമായിരുന്നു. പള്ളിക്കത്തോട് സ്റ്റേഷൻ എസ്.എച്ച്.ഓ എബി എം.പി, എസ്.ഐ രമേശൻ, എ.എസ്.ഐ ജയരാജ്, സി.പി.ഓ ഷെഫീഖ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Hot Topics

Related Articles