സൂപ്പർ താരം ഹാളണ്ടിന് പ്രഫഷനൽ ഫുട്ബാളേഴ്സ് അസോസിയേഷന്‍റെ പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരം : പുരസ്കാരം മാഞ്ചസ്റ്ററിന് വേണ്ടിയുള്ള പ്രകടനത്തിന് 

ലണ്ടൻ: മാഞ്ചസ്റ്റർ സിറ്റി താരം എർലിങ് ഹാളണ്ടിന് പ്രഫഷനൽ ഫുട്ബാളേഴ്സ് അസോസിയേഷന്‍റെ (പി എഫ് എ) പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരം. കഴിഞ്ഞ സീസണിൽ സിറ്റിക്കായി നടത്തിയ മികച്ച പ്രകടനമാണ് ഹാളണ്ടിനെ പുരസ്കാരത്തിന് അർഹനാക്കിയത്. കഴിഞ്ഞ സീസണിൽ ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ നിന്ന് മാത്രമായി 35 മത്സരങ്ങളില്‍ നിന്ന് 36 ഗോളുകള്‍ ഹാളണ്ട് നേടിയിരുന്നു. ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് ചരിത്രത്തിൽ ഒരു സീസണിലെ ഏറ്റവും ഉയർന്ന ​ഗോൾ നേട്ടമാണിത്. 

Advertisements

സീസണിലാകെ 53 മത്സരങ്ങൾ സിറ്റിക്കായി കളിച്ച ഹാളണ്ട് 52 തവണ ​ഗോളുകൾ കണ്ടെത്തിയിരുന്നു. കഴിഞ്ഞ തവണ മാഞ്ചസ്റ്റർ സിറ്റി ട്രബിൾ നേട്ടവും സ്വന്തമാക്കിയിരുന്നു. ചരിത്രത്തിലാദ്യമായാണ് സിറ്റി ട്രബിൾ നേടിയത്. ചാമ്പ്യൻസ് ലീ​ഗ്, എഫ് എ കപ്പ്, ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് കിരീടങ്ങളാണ് കഴിഞ്ഞ സീസണിൽ സിറ്റി സ്വന്തമാക്കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുമ്പ് പ്രീമിയർ ലീഗിലെ പ്ലെയർ ഓഫ് ദ സീസൺ പുരസ്കാരവും ഹാളണ്ടിനായിരുന്നു. ഫുട്ബാൾ റൈറ്റേഴ്സ് അസോസിയേഷന്‍റെ പുരുഷ പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരവും ഹാളണ്ട് നേടിയിട്ടുണ്ട്. പിഎഫ്എയുടെ വനിത പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരം ആസ്റ്റൺ വില്ലയുടെ സ്ട്രൈക്കർ റേചൽ ഡാലി സ്വന്തമാക്കി. വനിത സൂപ്പർ ലീഗിൽ 22 ഗോളുകളുമായി റേചൽ ​ഗോൾവേട്ടക്കാരിൽ ഒന്നാമതായിരുന്നു. ചെൽസിയുടെ വനിത താരം ലോറൺ ജെയിംസിനെ ആണ് യങ് പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.

Hot Topics

Related Articles