കോട്ടയം ജില്ലയിൽ ഓൺലൈൻ ലോട്ടറി വിൽപന സംഘങ്ങൾ സജീവം: വിൽപന നടത്തുന്നത് 24 മുതൽ 48 വരെയുള്ള സെറ്റുകൾ 

കടുത്തുരുത്തി : ജില്ലയിൽ വെബ് സൈറ്റും വാട്ട്സ്അപ്പ് വഴിയും കേരളാ ലോട്ടറിയുടെ അനധികൃത സെറ്റ് വിൽപ്പന സംഘങ്ങൾ ജില്ലയിൽ സജീവമാണ് ചില ഡീലർമാർ ലോട്ടറിയുടെ അവസാന നാലക്ക സെയിം നമ്പറുകൾ അടങ്ങിയ 24 , 36 , 48 മുതൽ 72 വരെ എണ്ണം ടിക്കറ്റുകൾ വാട്ട്സ് അപ്പ് ഗ്രൂപ്പുകൾ വഴി വിൽപന നടത്തുന്നത്. ഡീലർമാർ നടത്തുന്ന ഗ്രൂപ്പുകളിൽ ടിക്കറ്റിന്റെ എണ്ണം അനുസരിച്ച് ഫോട്ടോകൾ പോസ്റ്റ് ചെയ്തശേഷം . ടിക്കറ്റ് ആവിശ്യപെടുന്നവരോട് ഗൂഗിൾ പേ വഴി പണം അടയ്ക്കുവാൻ ആവിശ്യപെടും. 

Advertisements

പണം അടച്ചു കഴിഞ്ഞാൽ ടിക്കറ്റിന്റെ പടം ഇവർക്ക് അയച്ചു നൽകും എന്നാൽ 12 സെയിമിൽ കൂടുതൽ ടിക്കറ്റ് എടുക്കുന്നവർ ആവിശ്യപെട്ടാൽ ഡിലർ മാർ ടിക്കറ്റ് നൽകില്ല പകരം സമ്മാനം അടിച്ചാൽ തുക ഗൂഗിൾ പേ വഴി അയക്കാം എന്നാണ് ഡിമാന്റ്. 2011 ലെ കേരളാ ലോട്ടറി റെഗുലേഷൻ അമെൻഡ് മെന്റ് റൂൾ പ്രകാരവും . കേന്ദ്ര പേപ്പർ ലോട്ടറി റഗുലേഷൻ ആക്ട് പ്രകാരവും ഇത്തരം ഇടപാടുകൾ നിയമ വിരുദ്ധമാണ്. പണം നേരിട്ട് നൽകി ലോട്ടറി ടിക്കറ്റ് കൈവശം വാങ്ങണം എന്നും 12 സെയിമിൽ കൂടുതലുള്ള സെറ്റുകൾ വിൽപന നടത്താൻ പാടില്ലാ എന്നുമാണ് നിലവിലെ നിയമം എന്നാൽ ഇവയെല്ലാം കാറ്റിൽ പറത്തി ജില്ലയുടെ വിവിധ ഭാഗങളിലുള്ള ചില കുത്തക ഏജന്റുമാർ കച്ചവടം നടത്തുന്നത് അവസാന നാലക്കം വരുന്ന ഒരേ നമ്പർ സെറ്റുകൾ ഇവർ ഓൺലൈൻ വഴി അവിശ്യക്കാർ അനുസരിച്ച് പലർക്കും വിൽപ്പന നടത്തുന്നു.

Hot Topics

Related Articles