തിരുവോണ ദിനത്തിലെ സംഘർഷം:എക്സൈസ്  റെയ്ഡിൽ മദ്യവിൽന നടത്തിയ ഒരാൾ പിടിയിൽ : അഞ്ച് ലിറ്റർ മദ്യവുമായി പിടിയിലായത് നീണ്ടൂർ സ്വദേശി 

കോട്ടയം : തിരുവോണ ദിവസം യുവാവ് കുത്തേറ്റ് മരിച്ച സ്ഥലത്ത് ഡ്രൈ ഡേ ദിവസം മദ്യ വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. വിൽപ്പന നടത്താൻ സൂക്ഷിച്ചിരുന്ന അഞ്ച് ലിറ്റർ വിദേശ മദ്യവുമായി യുവാവ് പിടിയിലായത്. നീണ്ടൂർ ഓണംതുരുത്ത് കറുപ്പം പറമ്പിൽ അശ്വിൻ കെ സദു(30) ആണ് പിടിയിലായത്. നീണ്ടൂർ , ഓണംതുരുത്ത് , പ്രാവട്ടം ഭാഗങ്ങളിൽ എക്സൈസ് സർക്കിൾ ഓഫീസ് പ്രവന്റീവ് ഓഫീസർ ബി.ആനന്ദരാജിന്റെ  നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് അനധികൃതമദ്യവിൽപന നടത്തിയ അറസ്റ്റിലായി. 

Advertisements

മദ്യ മയക്ക്മരുന്ന് മാഫിയയുടെ നിരന്തര സംഘട്ടനമുള്ള പ്രദേശങ്ങളിൽ എക്സൈസ് വ്യാപകമായി പരിശോധന നടത്തിയിരുന്നു. എക്സൈസ് ഇന്റലിജെൻസ് വിവര ശേഖരണം നടത്തിവരുന്നു. പ്രാവട്ടം മാർക്കറ്റിലേക്കുള്ള ഇടവഴിയിൽ പതുങ്ങി നിന്ന്   മദ്യക്കച്ചവടം നടത്തുകയായിരുന്ന പ്രതി എക്സൈസുകാരെ കണ്ടപ്പോൾ മദ്യക്കുപ്പികൾ ഉപേക്ഷിച്ച് നടന്നു പോവുന്നത് കണ്ട് സംശയം തോന്നി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാൾ പിടിയിലാവുകയായിരുന്നു. ഇയാളെ കുറിച്ച് എക്സൈസ് ഇന്റെലിജൻസിനും രഹസ്യ വിവരം ലഭിച്ചിരുന്നു. ഈ കഴിഞ്ഞ തിരുവോണ ദിവസം മദ്യലഹരിയിൽ യുവാക്കൾ തമ്മിലുണ്ടായ അടി പിടിയിൽ ഒരാൾ കുത്തേറ്റ് മരിച്ചിരുന്നു. പിടിയിലായ അശ്വനിൽ നിന്നും അഞ്ച് ലിറ്റർ മദ്യം കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. റെയ്ഡിൽ  പ്രിവന്റീവ് ഓഫീസർമാരായ ആനന്ദ് രാജ് ബി, ബാലചന്ദ്രൻ എ. പി അജിത്ത്കുമാർ കെ. എൻ, സിവിൽ എക്സൈസ് ഓഫീസർ പി. എസ് സുമോദ് എക്സൈസ് ഡ്രൈവർ അനസ് സി. കെ എന്നിവരും പങ്കെടുത്തു. 

Hot Topics

Related Articles