ഇടത്പക്ഷ മനസ്സുള്ളവർ വാശിയോടെ അനുകൂലമായി വോട്ട് ചെയ്യും യു ഡി. എഫിന് ചരിത്ര വിജയമുണ്ടാകും: ഫോർവേഡ് ബ്ലോക്ക്‌ : ചാണ്ടി ഉമ്മന് അര ലക്ഷത്തിലധികം വോട്ടിന്റെ ലീഡ് ഉണ്ടാകും 

കോട്ടയം : ഇടത്പക്ഷ മനസ്സുള്ളവർ വാശിയോടെ അനുകൂലമായി വോട്ട് ചെയ്യുകയും യു ഡി. എഫിന് ചരിത്ര വിജയമുണ്ടാകുമെന്നും ഫോർവേഡ് ബ്ലോക്ക്‌. അര ലക്ഷം എങ്കിലും വോട്ടിന്റെ ഭൂരിപക്ഷത്തിൽ ചാണ്ടി ഉമ്മൻ വിജയിക്കുമെന്നും ഫോർവേഡ് ബ്ലോക്ക്‌ പറഞ്ഞു. കേരളപിറവിക്കു ശേഷം ഉണ്ടായിട്ടുള്ള തെരഞ്ഞെടുപ്പുകളിൽ എന്തു കൊണ്ടും ഏറെ പ്രത്യേകതകൾ നിറഞ്ഞ തെരഞ്ഞെടുപ്പാണ് പുതുപ്പള്ളിയിൽ നടക്കുന്നത്. കേരളത്തിലെ സി. പി. എം പാർട്ടിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ഇതുവരെയില്ലാത്ത വിധം പ്രതിരോധത്തിൽ ആയിരിക്കുന്നു. കേരളത്തിലെ സി. പി. എം അനുദിനം ഇടതുപക്ഷ മൂല്യങ്ങൾ കയ്യൊഴിയുകയാണ് എന്ന ചിന്ത ഇടത്പക്ഷ മനസ്സുള്ള സി. പി. എം അനുഭാവികളിൽ പോലും ശക്തമാണ്. 

ഇടതുപക്ഷ മൂല്യങ്ങൾ കയ്യൊഴിഞ്ഞു കൊണ്ട് കേരളത്തിലെ സി. പി. എം ഇന്ത്യയിലെ തന്നെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് ബാധ്യതയാകുന്നു എന്ന ഒരു വിമർശനം മറ്റൊരു ഇടത്പക്ഷ പാർട്ടിയായ ഫോർവേഡ് ബ്ലോക്ക് മുമ്പ് ഉയർത്തിയിരുന്നു. തന്നെ അന്ധമായ അത്തരം വിമർശനങ്ങൾ സി. പി. എം. വിരോധം നിമിത്തമാണെന്നാണ് വലിയ വിഭാഗം സി. പി. എം അനുഭാവികൾ കരുതിയിരുന്നത്. എന്നാൽ അത്തരം വിമർശനങ്ങൾ അ സ്ഥാനത്തല്ലെന്ന് വ്യക്തമാകുന്ന നിരവധി സംഭവ വികാസങ്ങൾ പുറത്തുവന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗുരുതരമായ ആരോപണങ്ങൾ സി. പി. എം നും കേരള സർക്കാരിനും എതിരെ ഉയർന്നു വന്നിട്ടും അതിന് സാമാന്യയുക്തിക്കു നിരക്കും വിധം മറുപടി പറയാൻ ഉത്തരവാദിത്തപ്പെട്ടവർ നിശബ്ദത പാലിക്കുകയോ ആകാതെ അപ്രസക്തമായ കാര്യങ്ങൾ പറഞ്ഞു രക്ഷപ്പെടുവാൻ ശ്രമിക്കുകയോ പാവപ്പെട്ടവന്റെയും തൊഴിലാളിയുടെയും കണ്ണീരിന്റെ കഥ പറഞ്ഞു അധികാരസ്ഥാനങ്ങളിലേക്ക് ഉയർന്നു വന്ന ഇടതുപക്ഷ മൂല്യങ്ങൾ കൈവെടിഞ്ഞു വിശ്വാസ വഞ്ചന നടത്തി എന്ന വികാരം ശക്തമാണ്. അതിലുള്ള പ്രതിഷേധം നാളിതുവരെ സി. പി. എന്നിനെയും എൽ. എഫിനെയും പിന്തുണച്ചവരിൽ നിന്ന് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഉണ്ടാകും. അത് ഇടതുപക്ഷ വോട്ട് ബാങ്കിൽ വലിയ തോതിലുള്ള ചോർച്ചയുണ്ടാക്കുകയും യു. ഡി. എഫ് സ്ഥാനാർഥിക്ക് വൻ ഭൂരിപക്ഷം ലഭിക്കുന്ന സാഹചര്യമുണ്ടാക്കുകയും ചെയ്യും.

കരിമണൽ അഴിമതി, ലൈഫ് മിഷൻ കോഴ, സ്വർണ്ണ കള്ളക്കടത്ത്, മുട്ടിൽ മരം മുറി, മയക്കുമരുന്ന് വിലക്കയറ്റം, പിൻ വാതിൽ നിയമനം, ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പ്, ഹെലികോപ്റ്റർ ധൂർത്ത് എന്നിവ ജനങ്ങളുടെ മേലെ എൽ. ഡി. എഫും കേരള സർക്കാരും ഏൽപ്പിച്ച പ്രഹരങ്ങളായാണ് പ്രതികരണം ജനങ്ങൾ കാണുന്നത്. അതിനുള്ള ജനങ്ങളുടെ എൽ.ഡി. എഫിന് ഉപതെരഞ്ഞെടുപ്പിൽ സമ്മാനിക്കാൻ പോകുന്നത് പരാജയമാണ്. 

ലോകത്തിലെ തന്നെ ഏറ്റവും വലിയ വികസനപരിപാടിയായ ജന സമ്പർക്ക പരിപാടി ആവിഷ്കരിച്ച ഉമ്മൻ ചാണ്ടിയെ വികസന വിരുദ്ധനായി ചിത്രീകരിക്കാൻ എൽ. ഡി. എഫ് കേന്ദ്രങ്ങൾ നടത്തുന്ന പ്രചരണം ജനങ്ങൾ പരിഹാസത്തോടെയാണ് കാണുന്നത്. ഈ വിമർശനം ഉന്നയിക്കുന്നവർ പുതുപ്പള്ളി മണ്ഡലത്തിലെ കെ. ആർ. നാരായണൻ ഫിലിം അക്കാദമി, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ബയോ മെഡിക്കൽ റിസർച്ച് സെന്റർ, നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയെ കണ്ടില്ലെന്നു നടിക്കുകയാണ്. ഏഴ് വർഷം തുടർച്ചയായി ഭരിക്കുന്ന കേരളത്തിലെ എൽ. ഡി. എഫ്. സർക്കാരിന്റെ വക്താക്കൾ കേരളത്തിന്റെ ഭാഗമായ പുതുപ്പള്ളിയുടെ വികസനത്തിന്റെ പേരിൽ മുതലക്കണ്ണീർ ഒഴുക്കുമ്പോൾ തുല്യമാണ്. മലർന്ന് കിടന്ന് തുപ്പുന്നതിന്

കള്ളപ്രചരണത്തെയും കള്ള വോട്ടിനേയും അതിജീവിച്ചു കൊണ്ട് യു. ഡി. എഫ് സ്ഥാനാർഥി അഡ്വ ചാണ്ടി ഉമ്മന് വൻ വിജയം ലഭിക്കുന്ന ചരിത്ര ദൗത്യത്തിന്റെ ഭാഗമാകുവാൻ പുതുപ്പള്ളിയിലെ എല്ലാ ജനാധിപത്യ വിശ്വാസികളോടും രാജ്യ സ്നേഹികളോടും ആൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് കേരള സംസ്ഥാന കമ്മിറ്റി അഭ്യർത്ഥിക്കുന്നതായി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പ്രകാശ് മൈനാഗപ്പള്ളി, ജില്ലാ സെക്രട്ടറി ഫ്രാൻസി ജെയിംസ്, സംസ്ഥാന കമ്മറ്റി അംഗം പി മുരുഗൻ തേവർ , ജില്ലാ അസി. സെക്രട്ടറി പി കെ ചെല്ലപ്പൻ ചെട്ടിയാർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബിസുമോൻ വി ബി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Hot Topics

Related Articles