പാമ്പാടിയിൽ കലാശക്കൊട്ടാവേശം : ക്രെയിനിന് മുകളിൽ കയറി ബി.ജെ.പി പ്രവർത്തകർ : നഗരം ഇളക്കി മറിച്ച് യു ഡി എഫും എൽ ഡി എഫും 

പാമ്പാടി : പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ കലാശക്കൊട് ആവേശമാകുന്നു. കെ.കെ റോഡിൽ പാമ്പാടി ടൗണിലാണ് കലാശക്കൊട്ട് ആഘോഷത്തോടെ ആരംഭിച്ചത്. സ്ഥാനാർത്ഥികൾ എത്തും മുൻപ് തന്നെ പാമ്പാടിയിലെ റോഡുകൾ പ്രവർത്തകർ ഏറ്റെടുത്ത് കഴിഞ്ഞു. പാമ്പാടി ബസ് സ്റ്റാൻഡിന് മുന്നിൽ റോഡ് പൂർണമായും കീഴടക്കിയാണ് പ്രവർത്തകർ നിരന്നത്. റോഡിന് നടുവിൽ ക്രെയിൻ നിർത്തിയിട്ട ശേഷം ഇതിന് മുകളിൽ കയറി നിന്നായിരുന്നു ബി ജെ പി പ്രവർത്തകരുടെ ആവേശ പ്രകടനം. കോൺഗ്രസ് നേതാവും എം.എൽ.എയുമായ ഉമ തോമസ് പ്രവർത്തകർക്ക് ആവേശം പകരാൻ പാമ്പാടിയിൽ എത്തിയിട്ടുണ്ട്.  

Advertisements

Hot Topics

Related Articles