ഏബ്രഹാംഇട്ടിച്ചെറിയയ്ക്ക്‌ നന്മ- കർമ്മ ശ്രേഷ്ഠ പുരസ്കാരം!

കോട്ടയം: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ, കോട്ടയം ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ കർമ്മശേഷ്ഠ പുരസ്ക്കാരം കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡണ്ടു് ഏബ്രഹാംഇട്ടിച്ചെറിയായ്ക്ക് സമ്മാനിക്കും. ലൈബ്രറി പ്രസിഡണ്ട് എന്ന നിലയിൽ നാലര പതിറ്റാണ്ടു പിന്നിട്ട പ്രവർത്തന മികവിനെ മാനിച്ചാണ് അവാർഡു നൽകുന്നത്. കോട്ടയം പബ്ലിക് ലൈബ്രറി ഓഡിറ്റോറിയത്തിൽ നന്മ ജില്ലാ പ്രസിഡണ്ട് പഴയിടം മുരളിയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ വച്ച് ഗവ.ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് എം എൽ എ അവാർഡു സമ്മാനിക്കും. ഡോ.രാജുവള്ളിക്കുന്നം, ഡോ. നടുവട്ടം സത്യശീലൻ, കാഥികൻ വിനോദ് ചമ്പക്കര, ഷാജി വേങ്കടത്ത്, രാജേഷ് ഹാബിറ്റാറ്റ് എന്നിവർ സംസാരിക്കും.

Advertisements

Hot Topics

Related Articles