സീസണിലെ മൂന്നാം ഗ്രാന്റ് സ്ലാം കിരീടം ; ചരിത്രനേട്ടത്തിൽ മുത്തമിട്ട് നൊവാക് ജ്യോക്കോവിച്ച്‌

സ്പോർട്ട്സ് ഡെസ്ക്ക് : സീസണിലെ മൂന്നാം ഗ്രാന്റ് സ്ലാം കിരീടത്തില്‍ മുത്തമിട്ട് നൊവാക് ജ്യോക്കോവിച്ച്‌. കരിയറിലെ 24 മത്തെ ഗ്രാന്റ് സ്ലാം കിരീടം ആണ് നൊവാക് സ്വന്തമാക്കിയത്.ഓപ്പണ്‍ യുഗത്തില്‍ 24 ഗ്രാന്റ് സ്ലാം കിരീടങ്ങള്‍ നേടുന്ന ആദ്യ പുരുഷ/വനിത താരമായും നൊവാക് മാറി. യു.എസ് ഓപ്പണില്‍ താരത്തിന്റെ നാലാം കിരീടം കൂടിയാണിത്.

Advertisements

കളിച്ച 72 സ്ലാമുകളില്‍ 24 മത്തെ കിരീട നേട്ടം കൂടിയാണ് താരത്തിനിത്. ജയത്തോടെ ലോക ഒന്നാം റാങ്കിലേക്കും 36 കാരനായ നൊവാക് തിരിച്ചെത്തും. തന്റെ സുഹൃത്തും ഇതിഹാസ ബാസ്‌കറ്റ്‌ ബോള്‍ താരവും ആയ കോബി ബ്രയാന്റിന് ആണ് നൊവാക് ജയം സമര്‍പ്പിച്ചത്, കോബിയുടെ നമ്പര്‍ കൂടിയാണ് 24.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫൈനലില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് ആണ് രണ്ടാം സീഡ് ആയ നൊവാക് മൂന്നാം സീഡ് ആയ റഷ്യൻ താരം ഡാനില്‍ മെദ്വദേവിനെ തോല്‍പ്പിച്ചത്. മുമ്ബ് തന്നെ ഫൈനലില്‍ തോല്‍പ്പിച്ച റഷ്യൻ താരത്തോട് സെര്‍ബിയൻ താരത്തിന്റെ പ്രതികാരം കൂടിയായി ഇത്. ആദ്യ സെറ്റ് 6-3 നു ജയിച്ച നൊവാക് രണ്ടാം സെറ്റ് ടൈബ്രേക്കറില്‍ 1 മണിക്കൂര്‍ 45 മിനിറ്റ് പോരാട്ടത്തിന് ഒടുവില്‍ 7-6(7-5) നു നേടി. തുടര്‍ന്ന് മൂന്നാം സെറ്റ് 6-3 നു നേടി കിരീടം ഉറപ്പിക്കുക ആയിരുന്നു. മത്സരത്തില്‍ 1 തവണ ബ്രേക്ക് വഴങ്ങിയെങ്കിലും 3 തവണ എതിരാളിയെ നൊവാക് ബ്രേക്ക് ചെയ്തു

കോബി ബ്രയാന്റിന്റെ ആദരവ് പ്രകാരം ‘ബ്ലാക്ക് മാമ്പ’ എന്നെഴുതിയ ജേഴ്‌സി അണിഞ്ഞു ആണ് നൊവാക് തന്റെ കിരീട നേട്ടം ആഘോഷിച്ചത്. സീസണില്‍ ഇത് നാലാം തവണയാണ് നാലു ഗ്രാന്റ് സ്ലാം ഫൈനലുകളിലും നൊവാക് കളിക്കുന്നത്. ഇതില്‍ വിംബിള്‍ഡണില്‍ പരാജയപ്പെട്ടത് ഒഴിച്ചാല്‍ മൂന്നിലും കിരീടം നേടാനും സെര്‍ബിയൻ താരത്തിന് ആയി. ചരിത്രത്തിലെ ഏറ്റവും മഹാനായ താരം താൻ ആണ് എന്ന കാര്യം ഒരിക്കല്‍ കൂടി ഉറപ്പിച്ച പ്രകടനം ആണ് നൊവാക് പുറത്ത് എടുത്തത്. അതേസമയം യു.എസ് ഓപ്പണ്‍ വനിത ഡബിള്‍സ് കിരീടം ഓസ്‌ട്രേലിയൻ, കനേഡിയൻ സഖ്യം ആയ എറിൻ റൗട്ലിഫ്, ഗബ്രിയേല ഡാബ്റോവ്സ്കി സഖ്യം നേടി.

Hot Topics

Related Articles