ഇന്റര്‍നാഷണല്‍ ടെന്നീസ് ഹാള്‍ ഓഫ് ഫെയിമിലേക്ക് ഇന്ത്യൻ ടെന്നീസ് ഇതിഹാസം ലിയാൻഡര്‍ പേസിനെ തിരഞ്ഞെടുത്തു

സ്പോർട്സ് ഡെസ്ക്ക് : ഇന്റര്‍നാഷണല്‍ ടെന്നീസ് ഹാള്‍ ഓഫ് ഫെയിമിലേക്ക് പ്ലയെര്‍ വിഭാഗത്തില്‍ ഒന്നിലധികം ഗ്രാൻഡ് സ്ലാം കിരീട ജേതാവായ ലിയാൻഡര്‍ പേസിനെ തിരഞ്ഞെടുത്തു.ഹാള്‍ ഓഫ് ഫെയിമിലേക്ക് തിരഞ്ഞെടുക്കുന്ന ആദ്യ ഏഷ്യൻ പുരുഷൻ കുടിയാണ് ലിയാൻഡര്‍ പേസ്. 50 വയസുള്ള ഇദ്ദേഹം 2024 ലെ ക്ലാസിലേക്ക് തിരഞ്ഞെടുത്ത ആറുപേരില്‍ ഒരാളാണ്. പ്ലയെര്‍ വിഭാഗത്തില്‍ കാര ബ്ലാക്ക്, അന ഇവാനോവിച്ച്‌, കാര്‍ലോസ് മോയ, ഡാനിയല്‍ നെസ്റ്റര്‍, ഫ്ലാവിയ പെന്നേറ്റ എന്നിവര്‍ക്കൊപ്പമാണ് ലിയാൻഡര്‍ പേസ് മത്സരിക്കാൻ ഒരുങ്ങുന്നത്. കോണ്‍ട്രിബ്യുട്ടര്‍ കാറ്റഗറിയിലേക്ക് വിജയ് അമൃത്‌രാജിനെയും നോമിനേറ്റ് ചെയ്തിട്ടുണ്ട്.

Advertisements

Hot Topics

Related Articles