കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഒക്ടോബർ മൂന്ന് ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഒക്ടോബർ മൂന്ന് ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മഴുവഞ്ചേരി, മീശമുക്ക് എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 09.15 മുതൽ വൈകുന്നേരം 05. 15 വരെ വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന റെയിൽവേ ബൈപ്പാസ്സ് ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 06:00 വരെ വൈദ്യുതി മുടങ്ങും.

Advertisements

മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കളത്തിപ്പടി , കാരാണി, താന്നിക്കപ്പടി , ജയ്ക്കോ ഭാഗങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. തെങ്ങണാ സെക്ഷന്റെ പരിധിയിൽ വരുന്ന എൻ ഇ എസ് ബ്ളോക്ക് മാടത്താനി എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങും. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എസ് എച്ച് മൗണ്ട്, എം ജി എഫ്, ചൂട്ടുവേലി, ആറ്റുമാലി, സ്രാമ്പിച്ചിറ, നാഗമ്പടം, മാതൃഭൂമി , തുണ്ടം, കല്ലിലമ്പലം എന്നീ ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ വൈകുന്നേരം 5:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള ആറാണി പൊത്തൻപുറം ദയറ ട്രാൻസ്ഫോർമറുകളിൽ 9: 30 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന തച്ചു കുന്ന്, തെക്കേപ്പടി എന്നീ ട്രാൻസ്ഫോമറിന്റെ കീഴിലുള്ള പ്രദേശത്ത് നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Hot Topics

Related Articles