വിജയ് ലോകേഷ് ചിത്രം ലിയോ ഒക്ടോബര്‍ 19ന് തീയേറ്ററുകളിൽ ; റിലീസിന് മുന്നേ കോടികൾ വാരിക്കൂട്ടിയതായി കണക്കുകൾ ; കേരളത്തിലും വൻ വരവേൽപ്പ്

മുവി ഡെസ്ക്ക് : വിജയിയും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രമാണ് ‘ലിയോ’.ലിയോയ്ക്കായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.വമ്പന്‍ ഹിറ്റാണ് ലിയോയിലെ പ്രതീക്ഷ. ചിത്രം ഒക്ടോബര്‍ 19ന് തിയറ്ററുകളില്‍ എത്തും.ലിയോയുടെ ട്രെയിലര്‍ ഇന്ന് വൈകുന്നേരത്തോടെ ആരാധകര്‍ക്ക് മുന്നിലെത്തും. വന്‍ ആഘോഷമാണ് എമ്പാടും നടക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ലിയോയുടെ ബുക്കിങ്ങുകള്‍ ആരംഭിച്ചിരുന്നു. പല തിയറ്ററുകളിലും ഇതിനോടകം തന്നെ ഫില്‍ ആയിക്കഴിഞ്ഞുവെന്നാണ് വിവരം.

Advertisements

കേരളത്തിലും വിജയ് ചിത്രം കാണാനുള്ള കാത്തിരിപ്പിലാണ് മലയാളികള്‍. അതുകൊണ്ട് തന്നെ ടിക്കറ്റ് ബുക്കിങ്ങില്‍ മികച്ച കളക്ഷനാണ് ചിത്രം നേടുന്നത്. കഴിഞ്ഞ ദിവസം വരെ ലിയോയുടെ 121016 ടിക്കറ്റുകളാണ് കേരളത്തില്‍ വിറ്റുപോയതെന്ന് ട്രാക്കറായ എ.ബി ജോര്‍ജ് ട്വീറ്റ് ചെയ്യുന്നു. ഇതിലൂടെ ഏകദേശം 1.6 കോടി ഗ്രോസ് കളക്ഷന്‍ നേടിയെന്നും ഇദ്ദേഹം പറയുന്നു. ടോട്ടല്‍ 392 ഷോകളില്‍ നിന്നുമാണ് ഇത്രയും രൂപ നേടിയത്. പാലക്കാട്, തൃശ്ശൂര്‍,കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തമിഴ്‌നാട്ടില്‍ പുലര്‍ച്ചെ ഉള്ള ഫാന്‍സ് ഷോകള്‍ ഇല്ലാത്തതിനാല്‍ കേരളത്തില്‍ നിന്നും സിനിമ കാണാനുള്ള തയ്യാറെടുപ്പിലാണ് ഭൂരിഭാഗം തമിഴ് സിനിമാസ്വാദകരും. കേരള- തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളില്‍ മികച്ച ടിക്കറ്റ് വില്‍പ്പനയാണ് നടക്കുന്നതെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Hot Topics

Related Articles