രാമപുരത്തിന് അഭിമാനമായി പാലക്കുഴ അമോജ് ജേക്കബ് ; ഏഷ്യൻ ഗെയിംസിൽ ചരിത്രം തിരുത്തി കോട്ടയംകാരൻ

രാമപുരം: ഏഷ്യന്‍ ഗെയിംസില്‍ 4×400 മീറ്റര്‍ റിലേയില്‍ ഇന്ത്യയ്ക്കുവേണ്ടി സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കിയ നാല് താരങ്ങളില്‍ ഒരാളായ അമോജ് ജേക്കബ് രാമപുരം സ്വദേശിയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാമപുരത്തുനിന്നും ഡല്‍ഹി രോഹിണിയിലേയ്ക്ക് കുടിയേറിയതാണ് അമോജ് ജേക്കബിന്റെ കുടുംബം. രാജ്യത്തിനായി അമോജ് സ്വര്‍ണ്ണമെഡലേന്തി എന്ന വാര്‍ത്ത വന്നപ്പോള്‍ തന്നെ രാമപുരം വെള്ളിലാപ്പിള്ളിയിലുള്ള പാലക്കുഴയില്‍ കുടുംബാംങ്ങളും, നാട്ടുകാരും, സുഹൃത്തുക്കളും ആഹ്‌ളാദത്തിലാണ്. രോഹിണിയിലെ സെന്റ്. സേവ്യര്‍ സ്‌കൂളില്‍ പഠിക്കവേ അവിടുത്തെ കായികാദ്ധ്യാപകനായ അരവിന്ദ് കപൂറാണ് അമോജിലെ ഓട്ടക്കാരനെ കണ്ടെത്തിയത്.

Advertisements

പിന്നീട് ദേശീയ ക്യാമ്പില്‍ എത്തിക്കുംവരെ അദ്ദേഹമായിരുന്നു അമോജിന്റെ പരിശീലകന്‍. ഡല്‍ഹി ഖല്‍സ കോളേജില്‍ നിന്നും ബി.കോം പൂര്‍ത്തിയാക്കി. 2017 മുതല്‍ ഒളിമ്പിക്‌സ്, കോമണ്‍ വെല്‍ത്ത് ഗെയിം, വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയ പല അന്താരാഷ്ട്ര മത്സരങ്ങളില്‍ റിലേയില്‍ പങ്കെടുത്തിട്ടുണ്ട്. 2017 ലെ ഏഷ്യന്‍ അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയ റിലേ ടീമിലും അമോജ് ഉണ്ടായിരുന്നു. പിതാവ് ജേക്കബ് ഡല്‍ഹിയില്‍ പ്രിന്റര്‍ ഓപ്പറേറ്ററായി റിട്ടേര്‍ഡായ ആളാണ്. മാതാവ് മേരിക്കുട്ടി സ്റ്റാഫ് നേഴ്‌സായി ജോലി നോക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സഹോദരി അന്‍സു ഡിഗ്രി വിദ്യാര്‍ത്ഥിയാണ്. കുടുംബസമേതം എല്ലാവരും ഒരു മാസം മുന്‍പ് രാമപുരത്തുള്ള തറവാട്ട് വീട്ടില്‍ എത്തിയിരുന്നു. രാമപുരം സെന്റ്. അഗസ്റ്റിന്‍സ് ഫൊറോന പള്ളിയിലെ ഉണ്ണീശോയുടെ തിരുനാളിന് എല്ലാ തവണയും എത്താറുണ്ടെന്നും ഇത്തവണയും വരുമെന്നും ജേക്കബ് പറഞ്ഞു. ഒളിമ്പിക് യോഗ്യത നേടിയ പത്ത് മലയാളി താരങ്ങള്‍ക്ക് കേരളാ സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രവാസി മലയാളിയായ അമോജിന്‍ ഈ തുക കിട്ടിയിട്ടില്ല. മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടും ഈ തുക ലഭിക്കുന്ന കാര്യത്തില്‍ യാതൊരുവിധ തീരുമാനവും ഉണ്ടായിട്ടില്ലെന്ന് പിതാവ് ജേക്കബ് പറയുന്നു.

Hot Topics

Related Articles