കോട്ടയം : എൽ ഡി എഫ് സർക്കാരിന്റെ അഴിമതികൾക്കു എതിരെ യു ഡി എഫ് ഈ മാസം 18 ആം തിയതി സെക്രെട്ടറിയേറ്റ് വളയുന്ന സമരത്തിന് കോട്ടയം നിയോജക മണ്ഡലത്തിൽ നിന്നും 1000 പേരെ പങ്കെടുപ്പിക്കും. ഇതിന്റെ മുന്നോടിയായി കോട്ടയം നിയോജക മണ്ഡലത്തിലെ 8 മണ്ഡലം കമ്മിറ്റികളും ഈ മാസം 15 ആം തിയതി മണ്ഡലം പദയാത്രകൾ സങ്കെടുപ്പിക്കും. കോട്ടയം ഈസ്റ്റ് വെസ്റ്റ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം എൽ എ. ഈസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് സിബി ജോൺ കൈതയിൽ അദ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് യുഡിഫ് കോട്ടയം ജില്ലാ കൺവീനർ അഡ്വ. ഫിൽസൺ മാത്യൂസ് വെസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് ജയചന്ദ്രൻ ഡിസിസി ഭാരവാഹികളായ അഡ്വ. സിബി ചേനപ്പാടി എം പി സന്തോഷ് കുമാർ യൂജിൻ തോമസ് ജോണി ജോസഫ് ബോബി എലിയാസ് സണ്ണി കാഞ്ഞിരം പിഡി പ്രദീപ് കുമാർ വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് സോമൻകുട്ടി ബാബുക്കുട്ടി ഈപ്പൻ എന്നിവർ പ്രസംഗിച്ചു.