ഹരിത കർമ്മസേനയോടൊപ്പം പഞ്ചായത്തിനെ ശുചീകരിക്കുവാൻ ഇനി കുടുംബശ്രീ വനിതകളും : വനിതകൾ നേതൃത്വം നൽകുന്ന പുതിയ ശുചീകരണ പദ്ധതി നടപ്പിലാക്കി പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് 

പനച്ചിക്കാട് : പഞ്ചായത്തിലെ കാടു പിടിച്ച പാതയോരങ്ങൾ വൃത്തിയാക്കുവാനുള്ള ശുചിത്വം വഴിയോരം പദ്ധതിക്ക് കുടുംബശ്രീ വനിതകൾ നേതൃത്വം നൽകും . നവരാത്രി ആഘോഷങ്ങൾക്കായി ഒരുങ്ങുന്നപനച്ചിക്കാട് ദക്ഷിണ മൂകാംബിക സരസ്വതി ക്ഷേത്രത്തിലേയ്ക്ക് എത്തിച്ചേരുന്ന എല്ലാ റോഡുകളും  ആദ്യം കാടുവെട്ടി തെളിച്ച് ശുചീകരിക്കും . 23 വാർഡുകളിലെയും റോഡുകളുടെ വശങ്ങൾ പുല്ലുവെട്ടിയന്ത്രങ്ങൾ ഉപയോഗിച്ച് വൃത്തിയാക്കുന്ന ഈ പദ്ധതിക്കായി 5 ലക്ഷം രൂപയാണ് നീക്കി വച്ചിരിക്കുന്നത് . പാതയോരങ്ങൾ വൃത്തിയാകുന്നതോടൊപ്പം മാലിന്യം വലിച്ചെറിയുന്നതിനും പരിഹാരമാകുന്ന ഈ പദ്ധതിക്ക് വേണ്ടി  രണ്ട് പുല്ലുവെട്ടി യന്ത്രങ്ങൾ പഞ്ചായത്ത് വാങ്ങി . കുടുംബശ്രീ അംഗങ്ങളിൽ നിന്നും അപേക്ഷ സ്വീകരിച്ച് ഇന്റർവ്യൂ നടത്തി 4 പേരെ നിയമിച്ചു. 

Advertisements

കൃഷി വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ ട്രെയിനർ മാരാണ് ഇവരെ പരിശീലിപ്പിച്ചത്.  യന്ത്രം പ്രവർത്തിപ്പിക്കുന്ന ഒരാൾക്ക് ഒരു ദിവസം 675 രൂപ കൂലിയായി നൽകും . പല പഞ്ചായത്തുകളും തുടക്കമിട്ടെങ്കിലും ജില്ലയിൽ വനിതകൾക്കു മാത്രമായി ഈ പദ്ധതി രൂപപ്പെടുത്തിയത് പനച്ചിക്കാട് ഗ്രാമ പഞ്ചായത്താണ് . പനച്ചിക്കാട് ക്ഷേത്രത്തിലേക്കുള്ള പ്രധാനറോഡിൽ ഓട്ടക്കാഞ്ഞിരം കവലയ്ക്കു സമീപം ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു . വൈസ് പ്രസിഡന്റ് റോയി മാത്യു അദ്ധ്യക്ഷത വഹിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്ഥിരം സമിതി അദ്ധ്യക്ഷൻ എബിസൺ കെ ഏബ്രഹാം പഞ്ചായത്തംഗങ്ങളായ സുമാ മുകുന്ദൻ ,പി ജി അനിൽകുമാർ , എൻ കെ കേശവൻ , പനച്ചിക്കാട് ക്ഷേത്രം ദേവസ്വം അസിസ്റ്റന്റ് മാനേജർ കെ വി ശ്രീകുമാർ , പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി      വി ആർ ബിന്ദുമോൻ എന്നിവർ പ്രസംഗിച്ചു . തൊഴിലുറപ്പ് തൊഴിലാളികളെയെങ്കിലും നിയോഗിച്ച്  മാലിന്യം നിറഞ്ഞ പാതയോരങ്ങളിലെ കാടു തെളിക്കണമെന്ന ജനങ്ങളുടെ നാളുകായുള്ള ആവശ്യം അധികാരികൾ അനുവദിക്കാത്ത സാഹചര്യത്തിലാണ് പഞ്ചായത്ത് പുതിയ പദ്ധതി ഏറ്റെടുത്തതെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യു പറഞ്ഞു .

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.