വാടക വീട് കേന്ദ്രീകരിച്ച് ലഹരി കച്ചവടം : പത്തനംതിട്ടയിൽ ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

പത്തനംതിട്ട : ബ്രൗണ്‍ഷുഗറും കഞ്ചാവുമായി ദമ്ബതികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. ജില്ലാ പൊലീസ് സ്‌പെഷ്യല്‍ ടീമും ലോക്കല്‍ പൊലീസും അടൂര്‍ ഏനാത്ത് എന്നിവടങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ റെയ്ഡിലാണ് പ്രതികള്‍ കുടുങ്ങിയത്. അടൂര്‍ വടക്കടത്തുകാവിലെ വാടകവീട്ടില്‍ നിന്ന് 14 ചെറിയ കുപ്പികളിലായി വില്പനക്ക് സൂക്ഷിച്ച 3. 62ഗ്രാം ബ്രൗണ്‍ ഷുഗറുമായി ആസാം സ്വദേശികളായ ദമ്ബതികള്‍ ഫാകറുദീൻ (26), ഫരിദാഖത്തൂൻ (23) എന്നിവരെയാണ് പിടികൂടിയത്.

Advertisements

ഏനാത്ത് നിന്ന് 40 ഗ്രാം കഞ്ചാവുമായി കൊല്ലം കുന്നത്തൂര്‍ ശിവവിലാസം വിഷ്ണു അറസ്റ്റിലായി. ജില്ലയില്‍ പല സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്‌ കാലങ്ങളായി ഇയാള്‍ കഞ്ചാവ് കച്ചവടം നടത്തിവരികയാണ്. ഇയാള്‍ക്കൊപ്പം കൂട്ടാളികളുണ്ടോ തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ച്‌ അന്വേഷിച്ചുവരികയാണ്. നര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി കെ. എ വിദ്യാധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും അടൂര്‍, ഏനാത്ത് പൊലീസും റെയ്ഡുകളില്‍ പങ്കെടുത്തു.

Hot Topics

Related Articles