കങ്ങഴ : പത്തനാട് പടിഞ്ഞാറേമന ശ്രീ മഹാപരാശക്തി ഭദ്രവിളക്ക് കർമ്മസ്ഥാനത്ത് നവരാത്രി സംഗിതോൽത്സവവും വിദ്യാപാരസക്തി പൂജയും പൂജവെപ്പും വിദ്യാരംഭവും മഹനവചണ്ഡികാഹോമവും ഒക്ടോബർ 15 ഞായറാഴ്ച മുതൽ 24 ചൊവ്വാഴ്ച്ച വരെ പ്രശാസ്താ അഗിനിജോതിഷ പണ്ഡിതശ്രേഷഠൻ മധുദേവാനന്ദ സ്വാമികളുടെ മുഖ്യകാർമ്മിത്വത്തിലും മറ്റ് തന്ത്രിക ആചാര്യൻമരുടെ സഹകർമ്മികത്യത്തിലും നടത്തപ്പെടും പാരായണ യജ്ഞപഠിതൻ ശ്രീ കെ കെ പുരുഷോത്തമൻ മുണ്ടക്കയം നവരാത്രി മണ്ഡപത്തിലെ കലാവിളക്ക് തെളിയിക്കും എല്ലാം ദിവസവും വിശേഷാൽ പൂജകൾ, ശ്രീമദ് ദേവിഭാഗവത പാരായണം, മഹാപ്രസാദമുട്ട്, സംഗീതാരധന, മഹാദീപാരധന, പ്രസാദവിതരണം, എന്നിവ ഉണ്ടായിരിക്കുന്നതാണ്.
എട്ടാം ദിവസം വൈകിട്ട് അഞ്ചിന് ഭദ്ര വിളിക്ക് അമ്മയുടെ മന്ത്രികഗ്രന്ഥം അകത്തേക്ക് എഴുന്നളളിപ്പും തുടർന്ന് പൂജാവെപ്പും നടത്തും. മഹാ നവമി ദിനത്തിൽ ആയുധപൂജ, പുസ്തപൂജ, മഞ്ഞൾനിരട്ട്, കുങ്കമാഭിഷേകം, മറ്റു വിശേഷാൽ പൂജകൾ എന്നിവ നടക്കും. വിജയദശമി ദിനത്തിൽ വിദ്യാരംഭം, മഹാനവ ചണ്ഡികഹോമം, മന്ത്രാദിക്ഷദാനം, സംസ്കാരിക സമ്മേളനം, രാവിലെ 7 മുതൽ ഭദ്രവിളക്ക് അമ്മയുടെ മന്ത്രികാഗ്രന്ഥം പുറത്തേക്ക് എഴുന്നള്ളിപ്പും പൂജയെടുപ്പും തുടർന്ന് 9 മുതൽ വിദ്യാരംഭം, മന്ത്രദിക്ഷദാനം, താബുലസമർപ്പണം മഹാനവചണ്ഡികഹോമം എന്നിവ നടക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് സംസ്കാരിക സമേള്ളനം കലാ- സംസ്കരിക, സമുദായിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖ വ്യക്തിതങ്ങൾ പങ്കാളിത്തം വഹിക്കും.
ഡോ. എൻ ജയരാജ് എംഎൽ എ സമ്മേളനം ഉദ്ഘാടനം ചെയ്യും. സനാതന ധർമ്മ സഭ ജനറൽസെക്രട്ടറി ദാസ് എം ചേരമർ മുഖ്യപ്രഭാഷണം നടത്തും. അഡ്വ. ചാണ്ടി ഉമ്മൻ എം എൽ എ , യുഡിഎഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, സി.എസ്.ഡി എസ്. സംസഥാന പ്രസിഡൻ്റ് കെ. കെ സുരേഷ്, റിട്ട. തിരുവാഭരണപാത കമ്മിഷണർ എസ് അജിത്ത് കുമാർ, തിരുവാഭരണപാത സംസഥാന സെക്രട്ടറി പ്രസാദ് കുഴികല, മനോജ് കോഴഞ്ചേരി, വാർഡ് മെമ്പർ എൻ മാത്യൂ ആനിതോട്ടം, സി വി തോമസ്കുട്ടി, നാരായണ പ്രാർത്ഥനസംഘം രക്ഷാധികാരി ഇവി സുരേന്ദ്രൻ, സാവിത്രി സുരേന്ദ്രൻ, അഭയവതി ജനപാലൻ , എന്നിവർ പങ്കെടുക്കും.
തുടർന്ന് കർമ്മ സ്ഥാനം മഠാധിപതി മധുദേവനന്ദ
സ്വാമികൾ അനുഗ്രഹപ്രഭാഷണം നടത്തും. ഈ വർഷത്തെ കലാ ശ്രേഷ്ഠപുരസ്കാരം ഐഡിയ സ്റ്റാർ സിംഗർ ഫെയിം വൈക്കം സമന്യയിക്ക് നൽകി ആദരിക്കും. വിവിധ മേലകളിൽ കഴിവ് തെളിയിച്ച മറ്റു വിശിഷട് വ്യക്തിതങ്ങളെ ആദരിക്കും തുടർന്ന് വിവിധ കലാപിപാടികൾ നടക്കും. നൃത്ത നൃത്യങ്ങൾ, ഗാനമേള, സോപാന സംഗീതം, ഭക്തിഗാനസുത തുടർന്ന് ശിക്ഷ്യഗണങ്ങൾക്ക് വസ്ത്രദാനം നൽകി ആദരിക്കും.